അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയ കളിക്കാരന്‍. അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ കളിക്കാരന്‍. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍.


ഹോക്ക് ഐ/വിബീഷ് വിക്രം


അരങ്ങേറ്റ ടെസ്റ്റില്‍ ഒരു ബോള്‍ പോലും നേരിടുതിന് മുമ്പ് പുറത്താകേണ്ടി വരിക. ഒരു പക്ഷെ, ഒരു ക്രിക്കറ്റ് താരവും നേടിയിട്ടില്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡിന് ഉടമയാകുമായിരുന്നു ശിഖര്‍ ധവാന്‍.

എന്നാല്‍ അപൂര്‍വമായ മറ്റ് ചില നേട്ടങ്ങള്‍ സ്വന്തമാക്കി റെക്കോര്‍ഡ് പുസ്തകത്തില്‍ പേരെഴുതി ചേര്‍ത്ത് അത് വഴി അരങ്ങേറ്റം അവിസ്മരണായമാക്കാനായിരുന്നു ധവാന്റെ നിയോഗം. ഒപ്പം, ഒഴിഞ്ഞ് കിടക്കുന്ന ഓപ്പണറുടെ സ്ഥാനത്തേക്ക് തല്‍ക്കാലത്തേക്കെങ്കിലും ആളെയന്വേഷിച്ച് തലപുണ്ണാക്കേണ്ടെന്ന് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് വ്യക്തമായൊരു സന്ദേശവും.[]

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ആദ്യപന്ത് എറിയുന്നതിനു മുമ്പേ ഓസീസ് പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കൈയ്യില്‍ നിന്നും ബോള്‍ വഴുതി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ സ്റ്റംപ് ഇളക്കിയപ്പോള്‍ ധവാന്‍ ക്രീസിന് പുറത്തായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് നിയമപ്രകാരം ധവാന്‍ റണ്‍ ഔട്ടായി പുറത്ത്. എന്നാല്‍ മാന്യന്‍മാരുടെ കളിയെന്ന വിശേഷണമുള്ള ക്രിക്കറ്റിലെ മാന്യമല്ലാത്ത പുറത്താകലിനായി ഓസ്‌ട്രേലിയന്‍ കളിക്കാര്‍ ആരും തന്നെ അപ്പീല്‍ ചെയ്തില്ല.

ഒരുപക്ഷേ അപ്പീല്‍ ചെയ്തിരുന്നെങ്കില്‍ ഒരൂ ബോള്‍ പോലും നേരിടാനാവാതെ പുറത്തേക്ക് പോവേണ്ടി വന്നേനെ ഈ ദല്‍ഹിക്കാരന്്. പക്ഷെ അതുണ്ടായില്ല. അവരറിഞ്ഞിരുന്നില്ലല്ലോ തങ്ങളെ സംഹരിക്കാന്‍ കഴിവുള്ള ബാറ്റുമായാണ് ഈ ഇടംകയ്യന്‍ ബാറ്റ്‌സമാന്‍ നിലയുറപ്പിക്കുന്നതെന്ന്.

മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ 168 പന്തില്‍ നിന്ന് 33 ഫോറിന്റെയും 2 സിക്‌സറിന്റെയും അകമ്പടിയോടെ 185 റെണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന ഈ ദല്‍ഹിക്കാരന്‍ ഒട്ടനവധി റെക്കോര്‍ഡുകളാണ് സ്വന്തമാക്കിയത്.

അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയ കളിക്കാരന്‍. അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ കളിക്കാരന്‍. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍.

50 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ചുറി പിന്നിട്ട ധവാന്‍ സെഞ്ചുറി പൂര്‍ത്തിയാക്കാനെടുത്തത് 85 പന്തുകള്‍ മാത്രം. വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സമാന്‍ ഡ്വാന്‍ സ്മിത്തിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. ദക്ഷിണാഫ്രിക്കക്കെതിരെ എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേപ്ടൗണില്‍ സ്മിത്തിന്റെ സെഞ്ചുറി 93 പന്തില്‍ നിന്നായിരുന്നു.

നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറ്റത്തില്‍ ഗുണ്ടപ്പ വിശ്വനാഥ് നേടിയ 137 റണ്‍സും രേഖയില്‍ നിന്ന് മാഞ്ഞു. പഞ്ചാബ് ക്രിക്കറ്റ്  സ്റ്റേഡിയത്തിന്റെ തലങ്ങും വിലങ്ങും പന്ത്പായിച്ച് 27കാരന്‍ മുന്‍ കളിക്കാരുടെയും കളിയെഴുത്തുകാരെയും കാണികളെയും വിസ്മയിപ്പിച്ചു.

45 ന് മുകളില്‍ ശരാശരിയുമായി 81 മത്സരങ്ങളില്‍ നിന്നായി നേടിയ 5679 റണ്‍സ് ഇത് അടിവരയിടുന്നു. 200708 സീസണില്‍ ദല്‍ഹി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുത്തമിട്ടപ്പോള്‍ എട്ട് മത്സരങ്ങളില്‍ നിന്നായി 570 റണ്‍സ് നേടി നിര്‍ണ്ണായകമായ പങ്ക് വഹിച്ചത് ധവാനായിരുന്നു.

185 റണ്‍സില്‍ 144 റണ്‍സും പിറന്നത് ബൗണ്ടറിയിലൂടെയായിരുന്നു. അതില്‍ നിന്ന് ഓഫ് സൈഡിലൂടെ മാത്രം ഒഴുകി വന്നത് 122 റണ്‍സ്. സെഞ്ചുറി പൂര്‍ത്തിയാക്കുമ്പോള്‍ 84 റണ്‍സും പിറന്നത് ബൗണ്ടറിയിലൂടെ.

2004ലെ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് ധവാന്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. 505 റണ്‍സോടെ ആ ടൂര്‍ണ്മമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ധവാനായിരുന്നു. മൂന്ന് സെഞ്ചുറി നേടിയ ദല്‍ഹിക്കാരന്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.

ഈ പ്രകടനം  പ്രതിഭകള്‍ കൊണ്ട് ധാരാളിത്തമുള്ള ദല്‍ഹി ടീമിലേക്ക് വഴിതുറന്ന് കൊടുത്തു. ആ സീസണില്‍ ദല്‍ഹിക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തി ധവാന്‍ തന്റെ സെലക്ഷനെ ന്യായീകരിച്ചു. അവിടന്നിങ്ങോട്ട് സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഈ ഇടംകയ്യന്‍ ബാറ്റ്‌സമാന്‍ ദല്‍ഹിക്കായി കാഴ്ചവയ്ക്കുന്നത്.

45 ന് മുകളില്‍ ശരാശരിയുമായി 81 മത്സരങ്ങളില്‍ നിന്നായി നേടിയ 5679 റണ്‍സ് ഇത് അടിവരയിടുന്നു. 2007-08 സീസണില്‍ ദല്‍ഹി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുത്തമിട്ടപ്പോള്‍ എട്ട് മത്സരങ്ങളില്‍ നിന്നായി 570 റണ്‍സ് നേടി നിര്‍ണ്ണായകമായ പങ്ക് വഹിച്ചത് ധവാനായിരുന്നു.

എന്നാല്‍ ദേശീയ ടീമിലേക്കുള്ള വിളിക്കായി ധവാന് വീണ്ടും രണ്ട് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. തന്റെ കൂടെ അണ്ടര്‍ 19 ലോകക്കപ്പ് കളിച്ച ഗൗതം ഗംഭീറും, സുരേഷ് റെയ്‌നയും, വിരാട് കോഹ്‌ലിയും ദേശീയ ടീമിന്റെ അവിഭാജ്യഘടകമായി മാറിയപ്പോഴും ദല്‍ഹി ടീമിലും ഐ.പി.എല്ലിലുമായി തന്റെ പ്രതിഭയെ തളച്ചിടാനായിരുന്നു ധവാന്റെ വിധി.

സെവാഗും ഗംഭീറും ഓപ്പണര്‍മാറെന്ന നിലയില്‍ ദേശീയടീമില്‍ സ്ഥിരസാന്നിദ്ധ്യമായത് ദല്‍ഹിയുടെ തന്നെ താരമായ ധവാന്റെ അവസരങ്ങള്‍ കൊട്ടിയടച്ചു. 2010 ല്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ദേശീയ ജഴ്‌സിയില്‍ 5 ഏകദിനങ്ങളും ഒരു ടി-20 മത്സരവും മാത്രമാണ് ധവാന് കളിക്കാനായത്.

ദേശീയ ടീമിലേക്ക് ആരാണോ വിലങ്ങ് തടിയായത് അവരുടെ ഫോമില്ലായ്മയും അത് സൃഷ്ടിച്ച ശൂന്യതയുമാണ് ഈ ദല്‍ഹിക്കാരനിലേക്ക് സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചത്. ആദ്യരണ്ട് ടെസ്റ്റില്‍ പരാജയപ്പെട്ട സെവാഗിന് പകരമാണ് ധവാന്‍ ടീമിലെത്തുന്നത്.

ടീമിലെടുത്തതിന് ശേഷം നല്‍കിയ ഒരഭിമുഖത്തില്‍ ധവാന്‍ പറഞ്ഞിരുന്നു ഞാനീ അവസരം ഉപയോഗപ്പെടുത്തുമെന്ന്. ധവാന്‍ വാക്ക് പാലിച്ചിരിക്കുന്നു. അതോടൊപ്പം തല്‍ക്കാലത്തേക്കെങ്കിലും ഇന്ത്യന്‍ ടീമിന്റെ ഓപ്പണറെന്ന സ്ഥാനവും ഉറപ്പിച്ചിരിക്കുന്നു. ആക്രമണാത്മക ബാറ്റിംഗിന്റെ പ്രതിരൂപമായി വിലയിരുത്തപ്പെടുന്ന സെവാഗിന്റെ ഒഴിവിലേക്ക് അതേ മികവുമായി വീണ്ടുമൊരു ദല്‍ഹിക്കാരന്‍.