മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകള്‍ നല്കിയ ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് ഷിബു ചക്രവര്‍ത്തി. അതേസമയം മലയാള സിനിമയില്‍ നിന്നും വേണ്ടവിധം അംഗീകാരങ്ങള്‍ ലഭിക്കാതെ പോയ ഗാനരചയിതാവ് കൂടിയാണ് അദ്ദേഹം. ‘അല്ലിമലര്‍ക്കാവ്’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. ‘ശ്യാമ’ എന്ന ചിത്രത്തിലെ ‘ചെമ്പരത്തിപ്പൂവേ ചൊല്ല്…’ എന്ന് തുടങ്ങുന്ന പാട്ടിലൂടെ ഷിബു ചക്രവര്‍ത്തി ശ്രദ്ധിക്കപ്പെടുകയായിരുന്നു.

ഷിബു ചക്രവര്‍ത്തി. Photo: Screen Grab/ The Showscape Journal/ Youtube.com
മനു അങ്കിള്‍, സൈന്യം, സാമ്രാജ്യം, പാര്‍വതി പരിണയം തുടങ്ങി മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട ഒരുപിടി ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചത് ഷിബു ചക്രവര്‍ത്തിയായിരുന്നു. അദ്ദേഹത്തിന്റെ തിരക്കഥയില്‍ പിറന്ന സൂപ്പര്‍ നാച്ച്വറല്‍ ഹൊറര്‍ ചിത്രമായിരുന്നു അഥര്‍വ്വം. ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ചിത്രം ബ്ലാക്ക് മാജിക്കിനെ പശ്ചാത്തലമാക്കിയായിരുന്നു ഒരുക്കിയത്.
ചിത്രത്തില്‍ പൊന്നി എന്ന കഥാപാത്രമായി വേഷമിട്ടത് സില്‍ക്ക് സ്മിതയായിരുന്നു. അടുത്തിടെ ദി ഷോസ്കേപ്പ് ജേണലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ സില്‍ക്ക് സ്മിതയുടെ കാസ്റ്റിങ് ചിത്രത്തെ പ്രതികൂലമായി ബാധിച്ചതിനെ കുറിച്ച് ഷിബു ചക്രവര്‍ത്തി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
‘ചിലരുടെ ഇമേജ് ഒരു പ്രൊജക്ടിനെ തന്നെ നശിപ്പിക്കും. അഥര്‍വ്വം സിനിമയില്‍ സില്‍ക്ക് സ്മിത നന്നായി തന്നെ ചെയ്തു, അതില്‍ സംശയമൊന്നുമില്ല. പക്ഷേ സിനിമയില്‍ സ്മിതയുടെ ഗ്ലാമര്‍ പ്രതീക്ഷിച്ച് വന്നവര്‍ക്ക് അത് കിട്ടിയില്ല എന്ന് മാത്രമല്ല സ്മിതയുടെ ഗ്ലാമറായിരിക്കും ചിത്രത്തില്‍ എന്ന് വിചാരിച്ചിട്ട് ഫാമിലി ഓഡിയന്‍സ് വരികയും ചെയ്തില്ല.

അഥര്‍വ്വം. Photo: manoramamax
അങ്ങനെ രണ്ട് തരത്തില്‍ സ്മിതയുടെ കാസ്റ്റിങ് ചിത്രത്തെ മോശമായി ബാധിച്ചു. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം എല്ലാ ആര്‍ടിസ്റ്റുകളും അവരുടെ മെറ്റീരിയലാണ്. അവരെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് അവരുടെ ടാലന്റാണ്,’ ഷിബു ചക്രവര്‍ത്തി പറഞ്ഞു.
Content Highlight: Shibu Ckravarthy talks abouut adharvam movie
