ഏതാനും മാസങ്ങളായി ആരാധകരൊന്നാകെ ചോദിക്കുന്ന ചോദ്യമാണ് ഷാരൂഖിന്റെ പുതിയ ചിത്രമായ പത്താന്‍ എന്ന് വരും എന്ന്ത്. കഴിഞ്ഞ കുറച്ച് കാലമായി സിനിമയില്‍ നിന്ന് ഇടവേള എടുത്ത ഷാരുഖ് പുതിയ ചിത്രത്തിനെ കുറിച്ച് ഒരു അപ്പ്‌ഡേറ്റും നല്‍കിയിരുന്നില്ല.

ഇതിന് പുറമെ കഴിഞ്ഞ ജന്മദിനത്തിന്റെ അന്ന് ആരാധകരെ കാണുന്ന പതിവ് രീതിയും കൊവിഡ് മൂലം സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ പുതിയ ഒരു ചിത്രം ഷാരൂഖ് തന്റെ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

മുടി നീട്ടി, തൊപ്പിയും സണ്ഗ്ലാസും ധരിച്ച്, ഒരു ബില്യാര്ഡ്‌സ് ടേബിളിനരികിലാണ് ഷാരുഖ് നില്‍ക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം തന്റെ പുതിയ ചിത്രം പോസ്റ്റ് ചെയ്തത്.

Content Highlights: Shah Rukh Khan in stylish look months later; Image goes viral