skin-careആര്‍ത്തവവിരാമത്തിനുശേഷം സ്ത്രീകളുടെ സ്‌കിന്നിന്റെയും മുടിയുടെയും ഭംഗിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കും. എന്നാല്‍ അതില്‍ വിഷമിക്കേണ്ട കാര്യമില്ല. ആര്‍ത്തവവിരാമത്തിനുശേഷവും നിങ്ങള്‍ക്കു തിളങ്ങാം. അതിനു ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

സ്‌കിന്നിന്റെ ഇലാസ്റ്റിസിറ്റിയും അതിന്റെ തുടിപ്പും നിലനിര്‍ത്തുന്നതിനായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ക്രീമുകളും ലോഷനുകളും ഉപയോഗിക്കുക. ഇത് മുഖത്ത് ചുളിവുകളുണ്ടാവുന്നത് കുറയ്ക്കാന്‍ സഹായിക്കും. ഇതിനു പുറമേ വിറ്റാമിന്‍ സിയുടെ നീരും മുഖത്തുപുരട്ടാം.

ആര്‍ത്തവവിരാമത്തിനുശേഷം സ്‌കിന്‍ വളരെ ഡ്രൈ ആവാനിടയുണ്ട്. ഈസ്ട്രജന്‍ ഉല്പാദനം കുറയുന്നതാണ് ഇതിനു കാരണം. അതുകൊണ്ടുതന്നെ സ്‌കിന്നിന്റെ ഈര്‍പ്പം വീണ്ടെടുക്കുന്നതിനായി ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകള്‍ ഭക്ഷണത്തിലൂടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

മത്തി, മുട്ട, തുടങ്ങിയവയും വിറ്റാമിന്‍ ബിയുള്ള ഭക്ഷ്യ സാധനങ്ങളും സ്‌കിന്നിന്റെ ഈര്‍പ്പം തിരിച്ചുകിട്ടാന്‍ സഹായിക്കും.

ഈസ്ട്രജന്റെ കുറവ് മുഖത്തെ രോമങ്ങളുടെ വളര്‍ച്ച വര്‍ധിപ്പിക്കും. ഈ രോമവളര്‍ച്ച ലേസര്‍ ട്രീറ്റ്‌മെന്റിലൂടെ എന്നെന്നേക്കുമായി ഇല്ലാതാക്കാം. എന്നാല്‍ സെന്‍സിറ്റീവ് സ്‌കിന്നും, ലെറ്റ് നിറത്തിലുള്ള രോമങ്ങളും ഉള്ളവരില്‍ ഇതു സാധ്യമല്ല.

സ്‌കിന്നിലെ സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കുന്നതായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. ഇത് ഏതു പ്രായത്തിലും നിര്‍ബന്ധമാണ്.