തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായിരിക്കുകയാണ് സര്‍ദാര്‍ 2. കാര്‍ത്തിയെ നായകനാക്കി പി.എസ് മിത്രന്‍ അണിയിച്ചൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. 120 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം പകുതി ബജറ്റ് പോലും നേടാതെയാണ് കളംവിട്ടത്. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു.
ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ആദ്യഭാഗം വന്‍ വിജയമായതാണ് രണ്ടാംഭാഗത്തിനായി നിര്‍മാതാക്കളെ പ്രേരിപ്പിച്ചത്. ഫാസ്റ്റായി കഥപറയുന്ന ചിത്രം ഒരുതരത്തിലും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കുന്നില്ല. ഈ വര്‍ഷം കാര്‍ത്തിയുടെ രണ്ടാമത്തെ ഫ്‌ളോപ്പാണ് സര്‍ദാര്‍ 2. ചിത്രത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ആദ്യഭാഗത്തില്‍ മിനറല്‍ വാട്ടറിന്റെ പ്ലാസ്റ്റിക് ബോട്ടിലില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ചായിരുന്നു സംവിധായകന്‍ സംസാരിച്ചത്. സ്‌പൈ എലമെന്റുകളുള്ളതുകൊണ്ട് മാത്രമായിരുന്നു ആദ്യഭാഗം ഹിറ്റായത്. രണ്ടാം ഭാഗത്തില്‍ സ്വയം ചികിത്സയിലൂടെ വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. സാധാരണക്കാര്‍ കഴിക്കുന്ന ചിക്കനിലും കുടിക്കുന്ന പാലിലുമെല്ലാം ആന്റി ബയോട്ടിക്കിന്റെ എലമെന്റുകളുണ്ടെന്നും ഇത് ഭാവിയില്‍ മരുന്ന് ഏല്‍ക്കാത്ത അവസ്ഥയാകുമെന്നും സര്‍ദാര്‍ 2 പറഞ്ഞുവെക്കുന്നു.
പനിയും മറ്റ് അസുഖങ്ങളും വന്നാല്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനില്ലാതെ മരുന്നുകള്‍ ഉപയോഗിക്കുന്നത് വലിയ അപകടം ഉണ്ടാക്കുമെന്ന് വില്ലനായ എസ്.ജെ. സൂര്യ വിവരിക്കുന്ന സീന്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. 10 മിനിറ്റ് കൊണ്ട് സിനിമ എന്ത് മെസേജാണ് നല്‍കുന്നതെന്ന് സംവിധായകന്‍ ഈയൊരു സീനിലൂടെ വ്യക്തമാക്കുന്നത്.

ഈ സീനിന് വേണ്ടി മൂന്ന് മണിക്കൂര്‍ സിനിമയൊരുക്കിയെന്നാണ് പലരുടെയും കമന്റുകള്‍. വളരെ ഫാസ്റ്റായി പോകുന്ന കഥയില്‍ ഒരിടത്തും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കാത്തതാണ് തിരിച്ചടിയായത്. കാര്‍ത്തിയുടെ ഗെറ്റപ്പ് ചേഞ്ചിന് പോലും ചിത്രത്തെ രക്ഷിക്കാനായിട്ടില്ല. പി.എസ് മിത്രന്‍ എന്ന സംവിധായകന്‍ ഇത്തവണ നിരാശപ്പെടുത്തിയെന്നും പലരും അഭിപ്രായപ്പെടുന്നു.
സോഷ്യല്‍ മെസേജ് പറയാന്‍ വേണ്ടി മാത്രം കുത്തിക്കയറ്റിയ ഈ സീനും എസ്.ജെ. സൂര്യയുടെ സ്ഥിരം എക്‌സെന്‍ട്രിക് പെര്‍ഫോമന്‍സുമടക്കം ഒരുപാട് നെഗറ്റീവുകളാല്‍ സമ്പന്നമാണ് സര്‍ദാര്‍ 2. ഒരുകാലത്ത് ഗംഭീര സ്‌ക്രിപ്ര്റ്റ് സെലക്ഷനുമായി കളംനിറഞ്ഞിരുന്ന കാര്‍ത്തിയുടെ ഇപ്പോഴത്തെ ഡൗണ്‍ഫാള്‍ പലരെയും നിരാശപ്പെടുത്തുകയാണ്.
Content Highlight: Sardar 2 getting criticisms after OTT release
