2024 ഐ.പി.എല്‍ സീസണില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വം രാജസ്ഥാന്‍ റോയല്‍സ് സ്വപ്നതുല്യമായ കുതിപ്പാണ് നടത്തുന്നത്. നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ഏഴ് ജയവും ഒരു തോല്‍വിയും അടക്കം 14 പോയിന്റോടെ പ്ലേ ഓഫിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ സഞ്ജു സാംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സഞ്ജു ഒരു ഫോണ്‍ കയ്യില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ഇതിനോടകം നിന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ ചര്‍ച്ചയായി കഴിഞ്ഞു. പോസ്റ്റിന് താഴെയായി ധാരാളം രസകരമായ കമന്റുകളും കാണാന്‍ സാധിക്കും.
