തന്റെ വാക്കുകളിലെ ആത്മവിശ്വാസത്തെക്കുറിച്ചും മാധ്യമ വാര്‍ത്തകളോടുള്ള സമീപനത്തെക്കുറിച്ചും തുറന്നുപറഞ്ഞ് സൂപ്പര്‍ താരം സഞ്ജു സാംസണ്‍.

കളിക്കളത്തിലും പുറത്തുമുള്ള തന്റെ മൈന്‍ഡ് സെറ്റിനെക്കുറിച്ചും മുന്‍ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്ത രീതിയെക്കുറിച്ചും സഞ്ജു വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ജു സാംസണ്‍. Photo: BCCI

താന്‍ മുന്‍പ് പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങളും ആളുകളും മറ്റ് രീതിയില്‍ വളച്ചൊടിക്കുന്നതില്‍ പരാതിയില്ലെന്നും, സോഷ്യല്‍ മീഡിയയുടെ രീതികളെക്കുറിച്ച് തനിക്ക് കൃത്യമായ ബോധ്യമുണ്ടെന്നും സഞ്ജു പറഞ്ഞു.

മാധ്യമങ്ങള്‍ക്കും പണം സമ്പാദിക്കേണ്ടതുണ്ടെന്നും അതുകൊണ്ട് ഇത്തരത്തിലുള്ള വാര്‍ത്താ വ്യാഖ്യാനങ്ങള്‍ തികച്ചും സാധാരണ സംഭവമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിന് ശേഷമാണോ കളിയിലെ സമ്മര്‍ദം ഒഴിവാക്കി ഗെയിം കൂടുതല്‍ എന്‍ജോയ് ചെയ്യാന്‍ തുടങ്ങിയതെന്ന ചോദ്യത്തിന്, ഈ മൈന്‍ഡ് സെറ്റ് ലോകകപ്പിന് ശേഷമല്ല ഉണ്ടായതെന്നും ന്യൂസിലാന്‍ഡ് പര്യടനത്തിന് ശേഷം ലോകകപ്പിന് തൊട്ടുമുമ്പാണ് തനിക്ക് അങ്ങനെ തോന്നിത്തുടങ്ങിയതെന്നും സഞ്ജു വ്യക്തമാക്കി.

സഞ്ജു സാംസണ്‍ ലോകകപ്പില്‍. Photo: BCCI

ക്രിക്കറ്റ് ഒരു ടീം ഗെയ്മാണെന്നും സഹതാരങ്ങളോടല്ല, മറിച്ച് മറ്റ് ടീമുകള്‍ക്കെതിരെയാണ് മത്സരിക്കാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് ഉറപ്പായിട്ടും ഒരു ടീം സ്‌പോര്‍ട്ട് ആണല്ലോ. അപ്പോള്‍ ഒരു ടീം സ്‌പോര്‍ട്ട് ആകുമ്പോള്‍ നമുക്ക് മറ്റ് ടീമുമായിട്ടാണ് കോമ്പറ്റീഷന്‍ വേണ്ടത്. അല്ലാതെ എനിക്ക് എന്റെ സ്വന്തം ടീമിന്റെ പ്ലെയേഴ്‌സിന്റെ കൂടെ കോമ്പറ്റീറ്റ് ചെയ്യാന്‍ ഒട്ടും താല്പര്യമില്ലാത്ത ഒരു ക്യാരക്ടറാണ്.

എപ്പോഴും ഒരു എനര്‍ജി ഓക്കെ ചെയ്യുന്നത് അവരെ തോല്‍പ്പിക്കണം, ഇതൊരു ക്രൂഷ്യല്‍ മാച്ചാണ്… അപ്പോള്‍ അങ്ങനെ കളിക്കാനാണ് കുറച്ചുകൂടെ താത്പര്യം,’ താരം പറഞ്ഞു.

 

Content Highlight: Sanju Samson on media reports