ഒറ്റ റണ്‍സ് നേടാതെ സൂപ്പര്‍താരത്തെ വീഴ്ത്താം; വമ്പൻ നേട്ടത്തിൽ തിളങ്ങാൻ സഞ്ജു
Cricket
ഒറ്റ റണ്‍സ് നേടാതെ സൂപ്പര്‍താരത്തെ വീഴ്ത്താം; വമ്പൻ നേട്ടത്തിൽ തിളങ്ങാൻ സഞ്ജു
സുദേവ് എ
Sunday, 28th June 2026, 11:50 am

ഇന്ത്യ-അയര്‍ലാന്‍ഡ് ടി-20 പരമ്പരയിലെ അവസാന മത്സരം ഇന്നാണ് നടക്കുന്നത്. സ്റ്റോര്‍മോണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യ ജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും കളത്തിലിറങ്ങുക. മറുവശത്ത് രണ്ടാം മത്സരവും വിജയിച്ചുകൊണ്ട് സ്വന്തം മണ്ണില്‍ ചരിത്ര വിജയമായിരിക്കും അയര്‍ലാന്‍ഡ് ലക്ഷ്യം വെക്കുക.

ഈ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് ഒരു വമ്പന്‍ റെക്കോഡ് കൈവരിക്കാനുള്ള അവസരമുണ്ട്. ഈ നേട്ടത്തിനായി സഞ്ജു റണ്‍സ് നേടേണ്ടതില്ല. വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രം മതി.

മത്സരത്തില്‍ മൂന്ന് ക്യാച്ചുകള്‍ കൂടി നേടിയാല്‍ ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാന്‍ സഞ്ജുവിന് സാധിക്കും.

ഈ പട്ടികയില്‍ കെ.എല്‍ രാഹുലിനെ മറികടക്കാനുള്ള അവസരമാണ് മലയാളി താരത്തിന്റെ മുന്നിലുള്ളത്. ഇതുവരെ 26 ക്യാച്ചുകളാണ് സഞ്ജു നേടിയത്. രാഹുല്‍ 28 ക്യാച്ചുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ ഇതിഹാസ നായകന്‍ എം.എസ് ധോണിയാണ്.

ടി-20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ വിക്കറ്റ് കീപ്പര്‍, ക്യാച്ചുകളുടെ എണ്ണം

എം.എസ് ധോണി-57

റിഷബ് പന്ത്-56

ഇഷാന്‍ കിഷന്‍-33

ദിനേശ് കാര്‍ത്തിക്-30

കെ.എല്‍. രാഹുല്‍-28

സഞ്ജു സാംസണ്‍-26

വൃദ്ധിമാന്‍ സാഹ-8

ജിതേഷ് ശര്‍മ-7

ആദ്യ മത്സരത്തില്‍ സഞ്ജു ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ആദ്യ മത്സരത്തില്‍ നാല് പന്തില്‍ ഒരു ഫോര്‍ ഉള്‍പ്പെടെ അഞ്ച് റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. ജെയ് മോന്ദ്രയുടെ ആദ്യ പന്തില്‍ ഇന്‍സൈഡ് എഡ്ജില്‍ ബൗള്‍ഡായാണ് സഞ്ജു പുറത്തായത്. രണ്ടാം മത്സരത്തില്‍ സഞ്ജു ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം അയര്‍ലാന്‍ഡിനെതിരെയുള്ള ആദ്യ മത്സരത്തില്‍ 34 റണ്‍സിന്റെ വമ്പന്‍ വിജയമാണ് അയര്‍ലാന്‍ഡ് സ്വന്തമാക്കിയത്. സ്റ്റോര്‍മോണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് അയര്‍ലാന്‍ഡിനോട് ഇന്ത്യ പരാജയപ്പെടുന്നത്.

 

Content Highlight: Sanju Samson need three catches to break kl Rahul record in T20

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.