ചെന്നൈക്ക് തിരിച്ചടി 'സഞ്ജു പുറത്ത്'; കളിച്ചില്ലെങ്കില്‍ ഗുജറാത്തിനോട് യെല്ലോ ആര്‍മി വിയര്‍ക്കും!
Cricket
ചെന്നൈക്ക് തിരിച്ചടി 'സഞ്ജു പുറത്ത്'; കളിച്ചില്ലെങ്കില്‍ ഗുജറാത്തിനോട് യെല്ലോ ആര്‍മി വിയര്‍ക്കും!
ശ്രീരാഗ് പാറക്കല്‍
Thursday, 21st May 2026, 8:23 pm

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ നാല് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഗുജറാത്ത് വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 45 റണ്‍സ് നേടിയിട്ടുണ്ട്. 14 റണ്‍സുമായി സായ് സുദര്‍ശനും 26 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍ ഉള്ളത്.

എന്നാല്‍ മത്സരത്തിനിടയില്‍ ചെന്നൈയ്ക്ക് വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. സൂപ്പര്‍താരം സഞ്ജു സാംസണിന് പരിക്ക് പറ്റി പുറത്ത് പോയിരിക്കുകയാണ്. കീപ്പിങ്ങിനിടയില്‍ കൈവിരലില്‍ പന്ത് തട്ടിയാണ് സഞ്ജുവിന് പരിക്ക് പറ്റിയത്.

കടുത്ത വേദന അനുഭവപ്പെട്ടതോടെ സഞ്ജു മെഡിക്കല്‍ ടീമിനെ ഗ്രൗണ്ടിലേക്ക് വിളിക്കുകയായിരുന്നു. ശേഷം മെഡിക്കല്‍ ടീമിനൊപ്പം താരം ഡഗൗട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നു. ഇതോടെ വിക്കറ്റ് കീപ്പറായി ഉര്‍വില്‍ പട്ടേല്‍ ആണ് താരത്തിന് പകരം കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. സഞ്ജു തിരികെ കളത്തിലേക്ക് വരുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ്), നിശാന്ത് സിന്ധു, വാഷിങ്ടണ്‍ സുന്ദര്‍, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, രാഹുല്‍ തെവാതിയ, കഗീസോ റബാദ, അര്‍ഷാദ് ഖാന്‍, മുഹമ്മദ് സിറാജ്

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഉര്‍വില്‍ പട്ടേല്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, മാറ്റ് ഷോര്‍ട്ട്, അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മുകേഷ് ചൗധരി, ഗുര്‍ജപ്നീത് സിങ്‌

Content Highlight: Sanju Samson Have Big Setback Against Gujarat Titans

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ