ബോളിവുഡില്‍ നിന്ന് കുറച്ചുനാളേക്ക് വിട്ടുനില്‍ക്കുന്നു; ആരോഗ്യവാനായി വേഗം തിരിച്ചുവരും: സഞ്ജയ് ദത്ത്
Bolly Wood
ബോളിവുഡില്‍ നിന്ന് കുറച്ചുനാളേക്ക് വിട്ടുനില്‍ക്കുന്നു; ആരോഗ്യവാനായി വേഗം തിരിച്ചുവരും: സഞ്ജയ് ദത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th August 2020, 6:02 pm

ന്യൂദല്‍ഹി: ബോളിവുഡില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുന്നതായി നടന്‍ സഞ്ജയ് ദത്ത്. ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

സിനിമകളില്‍ നിന്ന് തല്‍ക്കാലത്തേക്ക് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് സിനിമകളില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

എന്റെ കുടുംബവും സുഹൃത്തുക്കളും പൂര്‍ണ്ണ പിന്തുണയുമായി കൂടെത്തന്നെയുണ്ട്. എന്റെ ആരാധകരാരും പേടിക്കേണ്ടതില്ല. ആവശ്യമില്ലാത്ത കിംവദന്തികളും വിശ്വസിക്കരുത്. എല്ലാം സുഖമായി ഞാന്‍ വേഗം തിരിച്ചുവരും- സഞ്ജയ് ട്വീറ്റ് ചെയ്തു.

അതേസമയം തങ്ങളുടെ പ്രിയപ്പെട്ട ബാബയ്ക്ക് പ്രാര്‍ഥനാശംസകളുമായി നിരവധി പേരാണ് ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് സഞ്ജയ് ദത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സം രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ കൊവിഡ് ടെസ്റ്റ് നെഗറ്റീവാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: sanjay dutt announces short break from bollywood