മരക്കാര്‍ റിലീസിന് ആറ് ദിവസം മാത്രം ബാക്കി നില്‍ക്കെ മഞ്ജു വാര്യരുടെ ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്ന സൈനയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.

മഞ്ജുവാര്യരും ഈ ചിത്രം പങ്കു വെച്ചിട്ടുണ്ട്. ‘ഈ ദൃശ്യമാമാങ്കത്തിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം,’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മരക്കാറില്‍ സുബൈദ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.

 Content Highlight: Saina shares Manju Warrier’s character motion poster