ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വമ്പന്‍ പരാജയമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറ്റുവാങ്ങിയത്. അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെ ചെന്നൈ ഐ.പി.എല്‍ 2026ല്‍ നിന്ന് പുറത്താകുകയും ചെയ്തു.
ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വമ്പന്‍ പരാജയമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറ്റുവാങ്ങിയത്. അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെ ചെന്നൈ ഐ.പി.എല്‍ 2026ല്‍ നിന്ന് പുറത്താകുകയും ചെയ്തു.
Breaking old records and making new ones with Captain Gill at the helm of things 👏 pic.twitter.com/ZCJcWBaQ8F
— Gujarat Titans (@gujarat_titans) May 21, 2026
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 230 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ഇത് പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 140 റണ്‍സില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ പൂജ്യം റണ്‍സിനായിരുന്നു പുറത്തായത്.
ഗുജറാത്തിനുവേണ്ടി മിന്നും പ്രകടനം നടത്തിയത് യുവ താരം സായ് സുദര്‍ശനാണ്. 53 പന്തില്‍ 84 റണ്‍സാണ് താരം അടിച്ചെടുത്തത്. നാല് സിക്‌സും ഏഴ് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.
SaiSu against CSK? Always a masterpiece! 🎨 pic.twitter.com/BOeXA0MZNW
— Gujarat Titans (@gujarat_titans) May 21, 2026
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സായ് സുദര്‍ശന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ 200+ ടീം ടോട്ടലില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് നേടിയ രണ്ടാമത്തെ താരമാകാനാണ് സുദര്‍ശന് സാധിച്ചത്. ഈ നേട്ടത്തില്‍ സൂപ്പര്‍താരം സഞ്ജു സാംസണിനെയും ശ്രേയസ് അയ്യരിനെയും ജോസ് ബട്‌ലറിനെയും മറികടന്നാണ് സുദര്‍ശന്‍ രണ്ടാമനായത്.
(താരം, എണ്ണം, ഇന്നിങ്‌സ് എന്ന ക്രമത്തില്‍)
വിരാട് കോഹ്‌ലി – 22 – 41
സായ് സുദര്‍ശന്‍ – 14 – 20
സഞ്ജു സാംസണ്‍ – 13 – 26
ജോസ് ബട്‌ലര്‍ – 13 – 27
ശ്രേയസ് അയ്യര്‍ – 13 – 28
സീസണില്‍ ഇതുവരെ 14 മത്സരങ്ങളില്‍ നിന്ന് 638 റണ്‍സാണ് താരം നേടിയത്. 100 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും സുദര്‍ശന്‍ സ്വന്തമാക്കിയിട്ടുണ്ട്. 49.8 എന്ന ആവറേജിലും 157.92 എന്ന സ്‌െ്രെടക്ക് റേറ്റിലും ആണ് സുദര്‍ശന്‍ ബാറ്റ് ചെയ്തത്. 7 അര്‍ധ സെഞ്ച്വറികളും സീസണില്‍ താരം സ്വന്തമാക്കി. മാത്രമല്ല റണ്‍സ് വേട്ടക്കാരുടെ ലിസ്റ്റില്‍ ഒന്നാമനായി തുടരുകയാണ് താരം.
Content Highlight: Sai sudharsan In Great Record Achievement In IPL, Surpass Sanju Samson