രഞ്ജി ട്രോഫിയില്‍ കേരളവും ചണ്ഡീഗഡും തമ്മിലുള്ള മത്സരം കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. നിലവില്‍ ആദ്യ ദിനം അവസാനിച്ചപ്പോള്‍ 139 റണ്‍സിന് ഓള്‍ ഔട്ടായ കേരളത്തിന് മേല്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് ചണ്ഡീഗഡ് നേടിയത്.

മത്സരത്തില്‍ കേരളത്തിന് വേണ്ടി 41 റണ്‍സായിരുന്നു സൂപ്പര്‍ താരം സച്ചിന്‍ ബേബി നേടിയത്. ആറ് ബൗണ്ടറികള്‍ നേടിയ സച്ചിന്‍ രോഹിത് ധന്ദയുടെ പന്തിലാണ് പുറത്താകുന്നത്. എന്നിരുന്നാലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സച്ചിന് സാധിച്ചു.

രഞ്ജി ട്രോഫിയില്‍ 6,000 റണ്‍സ് പിന്നിടുന്ന ആദ്യ കേരള താരമെന്ന റെക്കോഡാണ് സച്ചിന്‍ ബേബി സ്വന്തമാക്കിയത്. വ്യാഴാഴ്ച ചണ്ഡീഗഡിനെതിരായ മത്സരത്തിന്റെ ആദ്യ ദിവസമാണ് സച്ചിന്‍ അപൂര്‍വ നേട്ടം.