ഈ മത്സരത്തിലും ടോസ് നഷ്ടമായതോടെ ക്യാപ്റ്റനായുള്ള ആദ്യ 29 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ടോസ് നഷ്ടമാവുന്ന ക്യാപ്റ്റനായും ഋതുരാജ് ഗെയ്ക്വാദ് മാറി. ആദ്യ 29 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 21 തവണയാണ് ചെന്നൈ നായകന് ടോസ് നഷ്ടമായത്. 20 തവണ ഈ നിര്‍ഭാഗ്യം തേടിയെത്തിയ കെ.എല്‍ രാഹുലാണ് ഗെയ്ക്വാദിന്റെ പുറകിലുള്ളത്. ശുഭ്മന്‍ ഗില്ലിന് 19 തവണയും സഞ്ജു സാംസണ് 18 തവണയും ടോസ് നഷ്ടമായി.
ഋതുരാജ് ഗെയ്ക്വാദ്. Photo: Chennai Super Kings/ x.com
അതേസമയം പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയാണ് സി.എസ്.കെ ദല്‍ഹിയെ നേരിടാനെത്തുന്നത്. മറുഭാഗത്ത് രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്താണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് എത്തുന്നത്.