[]മുംബൈ: രൂപ കരകയറുന്നു. തിങ്കളാഴ്ച്ച വ്യാപാരം ആരംഭിച്ചപ്പോള്‍ 90 പൈസ നേട്ടത്തോടെ തുടങ്ങി. പത്ത് മണിക്കുള്ള വിനിമയ നിരക്ക് ഒരു ഡോളറിന് 62.58 രൂപ എന്ന നിലയിലാണ്.

63.49 ആയിരുന്നു രൂപയുടെ ഇന്നലത്തെ വില. രൂപ മുന്നേറാന്‍ തുടങ്ങിയതോടെ സെന്‍സെക്‌സ് 300 പോയിന്റ് കൂടി 20,000 കടന്നു. നിഫ്റ്റി 84 പോയിന്റ് കൂടി 5935 ലാണ് ഇന്ന് രാവിലെ വ്യാപാരം നടന്നത്.

പൊതുമേഖലാ എണ്ണ കമ്പനിയായ ഒ.എന്‍.ജി.സിയുടെ ഓഹരി വിലയും വര്‍ധിച്ചു. 2.5 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വാരാദ്യം തന്നെ രൂപയുടെ മൂല്യത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് രാജ്യം കാണുന്നത്.