എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ആര്‍.എസ്.എസ് മുഖ്യശിക്ഷക് അറസ്റ്റില്‍
എഡിറ്റര്‍
Friday 18th August 2017 8:10am

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ആര്‍.എസ്എസ് മുഖ്യശിക്ഷക് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവല്ലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആര്‍.എസ്.എസ് നേതാവ് അറസ്റ്റിലായത്.

ആര്‍.എസ്.എസ് മുഖ്യശിക്ഷകും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ വലിയശാല ചിത്രനഗര്‍ കല്യാണിമന്ദിരത്തില്‍ ജയദേവ് (20) ആണ് അറസ്റ്റിലായത്.


Don’t Miss: ഐ.എസ് എങ്ങനെയാണ് മൊസൂളിനെ നിയന്ത്രിച്ചു നിര്‍ത്തിയത്? ഐ.സി.യുവില്‍ പോലും ‘ഇസ്‌ലാമിക നിയമം’* നടപ്പിലാക്കിയതും


ജൂലൈ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ഇയാള്‍ക്കെതിരെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ ജയദേവ് ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞദിവസം പെണ്‍കുട്ടിയെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാനായി സുഹൃത്തിന്റെ പക്കല്‍ ജയദേവ് കത്തു നല്‍കിവിട്ടിരുന്നു. ഇത് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് ജയദേവിന്റെ അറസ്റ്റിനു വഴിവെച്ചത്.


Also Read: ‘മുമ്പ് പോണ്‍ താരം ആയിരുന്നതാണല്ലോ സണ്ണി ലിയോണിന്റെ താരമൂല്യം’; സണ്ണി ലിയോണിന്റെ കൊച്ചി സന്ദര്‍ശനത്തെ പരിഹസിച്ച് മാതൃഭൂമി വക്രദൃഷ്ടി; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ, വീഡിയോ കാണാം


കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്‌സോ നിയമപ്രകാരം ജയദേവിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ നെയ്യാറ്റിന്‍കര ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഒളിവില്‍ കഴിയവെ പ്രതി സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ജയദേവിനെതിരെ മുമ്പും കേസ് നിലവിലുണ്ട്. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എസ് പുഷ്പലതയുടെ വീടിന് ബോംബെറിഞ്ഞതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

ഫോട്ടോ കടപ്പാട്: ദേശാഭിമാനി

Advertisement