അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തുടരുന്ന ആധിപത്യത്തെക്കുറിച്ച് സംസാരിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മ. ഇന്ത്യ തങ്ങളുടെ വിജയക്കുതിപ്പ് ഇനിയും തുടരുകതന്നെ ചെയ്യുമെന്ന് രോഹിത് ശര്‍മ പറഞ്ഞു.
നിലവില്‍ പുരുഷ-വനിതാ ടീമുകള്‍ ഒരേപോലെ ലോകവേദികളില്‍ കിരീടങ്ങള്‍ നേടുന്നത് അഭിമാനകരമാണെന്നും തങ്ങളുടെ വിജയ കുതിപ്പ് തുടരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി-20 മുംബൈ ലീഗിന്റെ നാലാം സീസണ്‍ ലോഞ്ചിനിടെ സംസാരിക്കവേയാണ് ഇന്ത്യന്‍ ക്രിക്കറ്റ്
‘കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നമ്മളുടെ നേട്ടങ്ങള്‍ കാണുമ്പോള്‍ എനിക്ക് വളരെ സന്തോഷവും അഭിമാനവുമുണ്ട്. മികച്ച പ്രകടനങ്ങള്‍ നടത്തിയാണ് നമ്മള്‍ ഈ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നത്. പുരുഷ ടീം മാത്രമല്ല, മുംബൈയില്‍ ലോകകപ്പ് നേടിയ വനിതാ ടീമിന്റെ പ്രകടനവും അതിശയിപ്പിക്കുന്നതായിരുന്നു.
ടി-20 ലോകകപ്പില്‍ പുരുഷ ടീം കാഴ്ചവെച്ച പ്രകടനം സമാനതകളില്ലാത്തതാണ്. ഈ വിജയക്കുതിപ്പ് തുടരുന്നതിനായി ടീമുകള്‍ കൂടുതല്‍ ആവേശത്തോടെ മുന്നോട്ട് പോകണം.
ഇത് ഒരു തുടക്കം മാത്രമാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഇനി നമുക്ക് പിന്നോട്ട് നോക്കേണ്ട സാഹചര്യമില്ല. ക്രിക്കറ്റില്‍ നമ്മള്‍ എപ്പോഴും വേഗതയെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോള്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് ആ വേഗത ലഭിച്ചിട്ടുണ്ട്. ഇത് നിലനിര്‍ത്താന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ രോഹിത് ശര്‍മ പറഞ്ഞു.
ക്രിക്കറ്റ് ലോകത്ത് വമ്പന്‍ ചരിത്രങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഇന്ത്യന്‍ ടീം മുന്നേറുന്നത്. 2026 ടി-20 ഫൈനലില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി മൂന്നാം കിരീടത്തില്‍ മുത്തമിടാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മാത്രമല്ല ബാക് ടു ബാക് കിരീടം നേടുന്ന ആദ്യ ടീം, സ്വന്തം മണ്ണില്‍ കിരീടം നേടുന്ന ആദ്യ ടീം എന്നിങ്ങനെ പല ബഹുമതികളും ഇന്ത്യയ്ക്ക് സൂര്യകുമാര്‍ യാദവും സംഘവും നേടിക്കൊടുത്തു.