ഐ.പി.എല്‍ 2026 സീസണിലെ രണ്ടാം മത്സരത്തില്‍ ആദ്യ മുംബൈ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ വിജയം. ഇതോടെ 14 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ടീമിന് സീസണിലെ ആദ്യ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചു.
കൊല്‍ക്കത്ത ഉയര്‍ത്തിയ 221ന്റെ കൂറ്റന്‍ വിജയലക്ഷ്യം മുംബൈ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതിന് ചുക്കാന്‍ പിടിച്ചത് സൂപ്പര്‍ താരം രോഹിത് ശര്‍മയായിരുന്നു. അന്താരാഷ്ട്ര ടി – 20യില്‍ നിന്ന് വിരമിച്ചിട്ടും വാംഖഡെയില്‍ താണ്ഡവമാടുന്ന താരത്തെയാണ് കാണികള്‍ക്ക് കണ്ടത്.
മത്സരത്തില്‍ 38 പന്തില്‍ 78 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. ഈ ഇന്നിങ്‌സില്‍ ആറ് വീതം സിക്‌സുകളും ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 205. 26 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് നാട്ടിലായിരുന്നു കൊല്‍ക്കത്താണ് താരങ്ങളെ 38 കാരന്‍ പ്രഹരിച്ചത്.
രോഹിത് ശർമ. Photo: IndianPremierLeague/x.com
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും രോഹിത് തന്റെ പേരില്‍ എഴുതി ചേര്‍ത്തു. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരങ്ങളില്‍ 1000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ഇന്ത്യന്‍ ഓപ്പണര്‍ സ്വന്തമാക്കിയത്.
നിലവില്‍ രോഹിത്തിന് മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയില്‍ കൊല്‍ക്കത്തക്കെതിരെ 1016 റണ്‍സുണ്ട്. ഈ ലിസ്റ്റില്‍ മറ്റുള്ള താരങ്ങളെ ഏറെ പിന്നിലാക്കിയാണ് വലം കൈയ്യന്‍ ബാറ്റര്‍ തലപ്പത്തിരിക്കുന്നത്.
രോഹിത് ശർമ. Photo: IndianPremierLeague/x.com
മുംബൈയും കൊല്‍ക്കത്തയും തമ്മിലുള്ള ഐ.പി.എല്‍ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാമതുള്ളത് സൂര്യകുമാര്‍ യാദവാണ്. താരത്തിന് 617 റണ്‍സ് മാത്രമാണുള്ളത്.
മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഐ,.പി.എല്‍ റണ്‍സ് നേടിയ താരങ്ങള്‍, റണ്‍സ്
അതേസമയം, ഈ ഇന്നിങ്സോടെ ഐ.പി.എല്ലില്‍ കൊല്‍ക്കത്തക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവുമായും രോഹിത് മാറിയിരുന്നു. 1161 റണ്‍സ് നേടിയാണ് താരം ഈ നേട്ടത്തിലെത്തിയത്. ഡെക്കാന്‍ ചാര്‍ജേഴ്സിനും മുംബൈ ഇന്ത്യന്‍സിനും വേണ്ടി കളത്തിലിറങ്ങിയാണ് ഇത്ര റണ്‍സ് താരം അക്കൗണ്ടിലെത്തിച്ചത്.
Content Highlight: Rohit Sharma became first batter to score 1000 runs in MI vs KKR matches in IPL