പരാഗ് പുറത്ത്, രാജസ്ഥാന് പുതിയ നായകന്‍; വമ്പന്‍ മാറ്റവുമായി റോയല്‍സ്
Cricket
പരാഗ് പുറത്ത്, രാജസ്ഥാന് പുതിയ നായകന്‍; വമ്പന്‍ മാറ്റവുമായി റോയല്‍സ്
Sudev A
Saturday, 9th May 2026, 8:24 pm

ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ യശ്വസി ജെയ്സ്വാള്‍ നയിക്കും. പരാഗിന് പരിക്കേറ്റതിനാലാണ് ജെയ്സ്വാള്‍ രാജസ്ഥാന്റെ ക്യാപ്റ്റന്‍സി കുപ്പായമണിഞ്ഞത്. പരാഗിന് പരിക്കേറ്റുവെന്നും താരം ഉടന്‍ തന്നെ തിരിച്ചെത്തുമെന്നും ജെയ്സ്വാള്‍ ടോസ് സമയത്ത് വ്യക്തമാക്കി.

രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുത്തു. ഈ മത്സരത്തില്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്.

വിജയിക്കുന്ന ടീമിന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കുതിക്കാന്‍ സാധിക്കും. നിലവില്‍ 12 പോയിന്റ് വീതമായി രാജസ്ഥാന്‍ നാലാം സ്ഥാനത്തും ഗുജറാത്ത് അഞ്ചാം സ്ഥാനത്തുമാണ്.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജയ്സ്വാള്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡൊനോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ശുഭം ദുബെ, ദാ സുന്‍ ഷനക, ജോഫ്ര ആര്‍ച്ചര്‍, തുഷാര്‍ ദേശ്പാണ്ഡെ, ബ്രിജേഷ് ശര്‍മ, യാഷ് പുഞ്ച.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ജേസണ്‍ ഹോള്‍ഡര്‍, വാഷിങ്ങ്ടണ്‍ സുന്ദര്‍, നിഷാന്ത് സിന്ധു, രാഹുല്‍ തിവാട്ടിയ, റാഷിദ് ഖാന്‍, അര്‍ഷാദ് ഖാന്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്.

Content Highlight: Riyan Parag Out Yashaswi Jaiswal will lead Rajastan Royals

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.