സര്‍വ്വം മായ എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക ഹൃയദം കീഴടക്കിയ നടിയാണ് റിയ ഷിബു. അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടുകയും ചെയ്തിരുന്നു.

സിനിമയില്‍ സ്വയം ഡെലൂലുവെന്ന വിശേഷിപ്പിക്കുന്ന ക്യൂട്ട് പ്രേതമായെത്തിയ റിയ ഷിബുവിനെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. നിവിന്‍ പോളിയെ കാണാന്‍ വന്ന ജന മനസിലേക്ക് ഡെലൂലുവും കയറിപറ്റി. സിനിമയുടെ ഒ.ടി.ടി റിലീസിന് ശേഷവും റിയ ഷിബു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു.

റിയയുടേതായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് അതിരടി. ബേസില്‍ ജോസഫ് നായകനായെത്തുന് ചിത്രം മെയിലാണ് തിയേറ്ററുകളിലെത്തുന്നത് ഇപ്പോള്‍  ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അതിരടിയെ കുറിച്ചും തന്റെ വിനോദങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് റിയ ഷിബു.

‘സര്‍വ്വം മായയുടെ ഷൂട്ട് കഴിഞ്ഞ ഉടനെ ഞാന്‍ അതിരടിയുടെ ഷൂട്ടിന് കയറി. ബേസില്‍ ജോസഫാണ് പ്രധാനകഥാപാത്രം. ബേസിലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് രസമാണ്. ഒരുപാട് തമാശകള്‍ പറയുകയും എന്നാല്‍ ജോലിയിലേക്ക് വരുമ്പോള്‍ അത്ര തന്നെ എല്ലാം ശ്രദ്ധിച്ച് ചെയ്യുന്ന ആളുമാണ്,’ റിയ പറയുന്നു.

basil joseph saying that actor state champion in kuchipudi

ചിത്രം വരയും പെയിന്റിങ്ങുമാണ് തന്റെ ഇഷ്ട വിനോദമെന്നും വ്യായാമം ചെയ്യാനും തനിക്ക് ഇഷ്ടമാണെന്നും റിയ പറയുന്നു ഉണര്‍വോടെയും ഊര്‍ജത്തോടെയും നില്‍ക്കാന്‍ യോഗ ചെയ്യാറുണ്ടെന്നും ഈയിടെയായി വായനയും തുടങ്ങിയിട്ടുണ്ടെന്നും നടി പറയുന്നു.

ഫിലിം മേക്കിങ്ങിലും അഭിനയത്തിലുമൊക്കെ പണ്ടുമുതലേ താത്പര്യം ഉണ്ടായിരുന്നുവെന്നും ചെറിയ പ്രായത്തില്‍ പ്രൊഡക്ഷന്‍ രംഗത്ത് വന്നെങ്കിലും അതൊരു പഠനം പോലെയായിരുന്നുവെന്നും റിയ പറയുന്നു. അച്ഛന്‍ ഷിബു തമീന്‍സ് നിര്‍മാതാവായത് കൊണ്ടും പണ്ടുമുതലേ അതിനെപ്പറ്റി മനസിലാക്കാന്‍ താത്പര്യമുണ്ടായിരുന്നുവെന്നും റിയ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം അതിരടിയിലെ റിയയുടെ കാര്യക്ടര്‍ പോസ്റ്റര്‍ പുറത്ത് വരുകയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

Content Highlight:  Riya Shibu talks about the movie Athiradi and Basil Joseph