ബേസിലേട്ടനെ കോമഡി ഹീറോ എന്നൊക്കെ പറയാം, ആക്ഷൻ ഹീറോ എന്ന് പറയുന്നതിൽ യാതൊരു ബന്ധവുമില്ല: റിയ ഷിബു
Malayalam Cinema
ബേസിലേട്ടനെ കോമഡി ഹീറോ എന്നൊക്കെ പറയാം, ആക്ഷൻ ഹീറോ എന്ന് പറയുന്നതിൽ യാതൊരു ബന്ധവുമില്ല: റിയ ഷിബു
നന്ദന എം.സി
Thursday, 7th May 2026, 10:14 am

അഖിൽ സത്യന്റെ സർവം മായ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് റിയ ഷിബു. ക്യൂട്ട് യക്ഷിയായി എത്തി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ റിയയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. കൂടാതെ നിവിൻ പോളി – റിയ കൂട്ടുകെട്ടും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.

ഇപ്പോൾ റിയയുടെ പുതിയ ചിത്രമായ അതിരടി റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

റിയ ഷിബു, Photo: OTT Play

ഒർജിനൽസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബേസിൽ ജോസഫിനെ കുറിച്ചും സർവ്വം മായയിൽ നിന്നും അതിരടിയിലേക്ക് എത്തിയപ്പോഴുണ്ടായ മാറ്റങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് റിയ ഷിബു.

‘ബേസിലേട്ടനെ കോമഡി ഹീറോ എന്നൊക്കെ പറയാം. ആക്ഷൻ ഹീറോ എന്ന് പറയുന്നതിൽ യാതൊരു ബാന്ധവവുമില്ല. ആക്ഷൻ ഹീറോ എന്ന് പറയുന്നതിനേക്കാൾ എക്സ്പ്രഷൻ ഹീറോ എന്നൊക്കെ പറയാം.

റിയ ഷിബു, IMDb

അതിരടി ഒരു ആക്ഷൻ സെൻട്രിക് പടമല്ല, ഇതൊരു എന്റർടെയ്നറാണ്. എന്നെ സംബന്ധിച്ച് ഇതൊരു കോമഡി പടമാണ്. സർവ്വം മായയെ അപേക്ഷിച്ച് അതിൽ ഷോട്ട് കഴിഞ്ഞാൽ ഞാനും നിവിൻ ചേട്ടനും കൂടി അവിടെ എവിടെയെങ്കിലും ഇരിക്കും. അതിരടിയിലേക്ക് വരുമ്പോൾ ബേസിലേട്ടൻ എല്ലാ സമയവും എൻഗേജ്ഡ് ആണ്. അദ്ദേഹത്തിന്റെ ബ്രെയിൻ എല്ലാ സമയവും വർക്കിങ് ആണ്,’ റിയ ഷിബു പറഞ്ഞു.

അതിരടി, Photo: YouTube/Screengrab

റിയയുടെ അവസാന റിലീസ് ചിത്രമായ സർവ്വം മായയിൽ അജു വർഗീസ്, ജനാർദ്ദനൻ, അൽത്താഫ് സലിം എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ 100 കോടി കടന്ന് വമ്പൻ വിജയമായി മാറുകയും നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമെന്ന നേട്ടം സ്വന്തമാക്കുകയും ചെയ്തു

അതേസമയം, മൾട്ടി സ്റ്റാർ കാസ്റ്റുമായി എത്തുന്ന അതിരടിക്ക് മറ്റൊരു പ്രത്യേകതയും ഉണ്ട്. ബേസിൽ ജോസഫ് ആദ്യമായി നിർമാതാവാകുന്ന ചിത്രമാണിത്. പ്രഖ്യാപന സമയത്തുതന്നെ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ച ചിത്രം മെയ് 14ന് തിയേറ്ററുകളിലെത്തും.

Content Highlight: Riya shibu talk about Basil joseph

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.