ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്കാണ് നീങ്ങുന്നത്. രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 419 റണ്‍സാണ് നേടിയത്. നിലവില്‍ ക്രീസില്‍ തുടരുന്നത് ധ്രുവ് ജുറെലും മാനവ് സുതറുമാണ്. 107 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പെടെ 59 റണ്‍സാണ് ജുറേല്‍ നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയാണ് റിഷബ് പന്ത് മടങ്ങിയത്. പന്ത് 89 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 63 റണ്‍സും നേടിയിട്ടുണ്ട്. ആദ്യ ദിനം പരിക്കേറ്റ് മടങ്ങിയിട്ടും തിരിച്ചുവന്ന ശേഷമാണ് പന്ത് മിന്നും പ്രകടനം നടത്തുന്നത്.
ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് പന്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ മറികടന്നാണ് പന്ത് ഒന്നാമനായത്.
Back at the crease and hits the first maximum of his innings 💥
Rishabh Pant joins Dhruv Jurel in the middle 🤝
Updates ▶️ https://t.co/r9FgXSdsMf#TeamIndia | #SLvIND pic.twitter.com/61plI2RT3o
— BCCI (@BCCI) August 24, 2026
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങള്‍
റിഷബ് പന്ത് – 2948 (74)
ശുഭ്മന്‍ ഗില്‍ – 2917 (76)
രോഹിത് ശര്‍മ – 2716 (69)
രവീന്ദ്ര ജഡേജ – 2675 (76)
വിരാട് കോഹ്‌ലി – 2617
അതേസമയം മത്സരത്തിലെ ആദ്യ ദിനത്തില്‍ ഇടതുകൈയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പന്ത് കളം വിട്ടിരുന്നു. മൂന്നാം സെഷനില്‍, ശ്രീലങ്കന്‍ സീമര്‍ ലഹിരു കുമാരയുടെ ഒരു ഷോര്‍ട്ട് ബോളിലാണ് പന്തിന് പരിക്ക് പറ്റിയത്. 15 പന്തില്‍ നിന്ന് മൂന്ന് റണ്‍സുമായാണ് താരം റിട്ടയേഡ് ഹേര്‍ട്ട് ആയത്.
ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിയും ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നതില്‍ നിര്‍ണായകമായി. 193 പന്ത് നേരിട്ട് 117 റണ്‍സുമായാണ് പടിക്കല്‍ കളം വിട്ടത്.
ശ്രീലങ്കന്‍ മണ്ണില്‍ കളിക്കുന്ന മൂന്നാം ഇന്നിങ്‌സിലാണ് രണ്ടാം സെഞ്ച്വറിയുമായി പടിക്കല്‍ തിളങ്ങിയത്. ഗല്ലെയില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സിലും പടിക്കലിന്റെ ബാറ്റില്‍ നിന്നും ട്രിപ്പിള്‍ ഡിജിറ്റ് പിറന്നിരുന്നു.
Content Highlight: Rishabh Pant Surpass Shubhman Gill In Great record Achievement
