ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പില്‍സിന് ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ആറ് വിക്കറ്റുകള്‍ക്കാണ് ക്യാപിറ്റല്‍സ് പരാജയപ്പെടുത്തിയത്.
ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേടിയ രാഹുലും സംഘവും ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ടീം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ ക്യാപിറ്റല്‍സ് 18.1 ഓവറില്‍ ആറ് വിക്കറ്റ് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
First win against LSG in IPL 🤝🏻 2nd win of the season 👏
Mehfil-e-Ekana thi romanch se bhari 💙❤#YehHaiNayiDilli #LSGvDC pic.twitter.com/EiyaSeABWH
— Delhi Capitals (@DelhiCapitals) April 12, 2024
മത്സരത്തില്‍ ദല്‍ഹിക്കായി പുതിയ നാഴികക്കല്ല് പിന്നിടാന്‍ നായകന് റിഷബ് പന്തിന് സാധിച്ചിരുന്നു. മത്സരത്തില്‍ നാല് ഫോറുകളും രണ്ട് സിക്സുകളും ഉള്‍പ്പെടെ 24 പന്തില്‍ 41 റണ്‍സാണ് പന്ത് നേടിയത്. ഇതിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ദല്‍ഹി ക്യാപ്പിറ്റല്‍സിനായി 3000 റണ്‍സ് എന്ന നേട്ടത്തിലേക്കാണ് പന്ത് നടന്നുകയറിയത്.
𝐎𝐮𝐫 𝐥𝐞𝐚𝐝𝐢𝐧𝐠 𝐫𝐮𝐧-𝐬𝐜𝐨𝐫𝐞𝐫. 𝐎𝐮𝐫 𝐩𝐫𝐢𝐝𝐞 😎🔥
We love you 3️⃣0️⃣0️⃣0️⃣, Rishabh ❤️💙#YehHaiNayiDilli #IPL2024 #LSGvDC pic.twitter.com/WZ4dXSGqny
— Delhi Capitals (@DelhiCapitals) April 12, 2024
ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടവും പന്ത് സ്വന്തമാക്കി. മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താന്റെ റെക്കോഡാണ് പന്ത് തകര്‍ത്തത്.
പന്തിന് പുറമെ ഓസ്ട്രേലിയന്‍ യുവതാരം ജെക്ക് ഫ്രാസര്‍ മക്ഗര്‍ക്ക് 35 പന്തില്‍ 55 റണ്‍സും പ്രിത്വി ഷാ 22 പന്തില്‍ 32 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ലഖ്നൗ ബാറ്റിങ്ങില്‍ ആയുഷ് ബധോനി 35 പന്തില്‍ 55 റണ്‍സും നായകന് കെ.എല്‍. രാഹുല്‍ 22 പന്തില്‍ 39 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ദല്‍ഹി ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlight: Rishabh Pant completed 3000 runs in IPL
