എഡിറ്റര്‍
എഡിറ്റര്‍
പി.വി സിന്ധു ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍; എതിരാളി റിയോയില്‍ സിന്ധുവിനെ വീഴ്ത്തിയ സ്പാനിഷ് താരം കരോളിന മാരിന്‍
എഡിറ്റര്‍
Saturday 1st April 2017 10:04pm

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധു ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ കലാശപ്പോരിന് അര്‍ഹത നേടി. സെമിയില്‍ ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യുന്നിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ കടന്നത്. മൂന്നു സെറ്റ് നീണ്ട സെമി പോരാട്ടത്തില്‍ 21-18, 14-21, 21-14 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം.


Also Read: ഗുജറാത്തില്‍ ജീവപര്യന്തമെങ്കില്‍ ഛത്തീസ്ഗഡില്‍ വധശിക്ഷ! പശുക്കളെ കൊല്ലുന്നവരെ തൂക്കിക്കൊല്ലുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി


കടുത്ത മത്സരം നടന്ന ആദ്യ ഗെയിമില്‍ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും അവസാനം 21-18-ന് ഗെയിമും സിന്ധു നേടുകയായിരുന്നു. എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചടിച്ച സുങ് ജി ഹ്യുണ്‍ 14-21 -ന് ഗെയിം സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ വ്യക്തമായ ആധിപത്യത്തോടെ പോരാടി രണ്ടാം ഗെയ്മിയ്മിനു മറുപടി നല്‍കി 21-14-ന് സിന്ധു ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.

റിയോ ഒളിമ്പിക്‌സിന്റെ ഫൈനലില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷ തകര്‍ത്തെറിഞ്ഞ കരോളിന മാരിന്‍ തന്നെയാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. നേരത്തെ ജപ്പാനീസ് താരം അകെന്‍ യാമുഞ്ചിയെ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കരോളിന മാരിന്‍ ഫൈനലിലെത്തിയത്. സ്‌കോര്‍ 21-16, 21-14.

Advertisement