എഫ്.എ കമ്മ്യൂണിറ്റി ഷീല്‍ഡിനായുള്ള പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ആഴ്‌സണല്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. കാര്‍ഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഗണ്ണേഴ്‌സ് ജയിച്ചുകയറിയത്.
പുതിയ സീസണിന് മുന്നേടിയായി ടീമിന് ആത്മവിശ്വാസം പകരുന്നതാണ് ഈ വിജയം.
ഈ ഗോളിന് പിന്നാലെ ഒരു ചരിത്ര നേട്ടവും താരം സ്വന്തമാക്കി. കമ്യൂണിറ്റി ഷീല്‍ഡ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോള്‍ എന്ന നേട്ടമാണ് ഗണ്ണേഴ്‌സ് താരം തന്റെ പേരിന് നേരെ കുറിച്ചത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബോബി ഓവനിന്റെ പേരില്‍ അര നൂറ്റാണ്ടിലേറെ കാലമുണ്ടായിരുന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
കമ്യൂണിറ്റി ഷീല്‍ഡ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോള്‍
(താരം – ടീം – എതിരാളികള്‍ – സമയം – വര്‍ഷം എന്നീ ക്രമത്തില്‍)
ഇതിന് പുറമെ കമ്യൂണിറ്റി ഷീല്‍ഡില്‍ സിറ്റിയോട് പരാജയപ്പെട്ടിട്ടില്ല എന്ന തങ്ങളുടെ നേട്ടം അരക്കിട്ടുറപ്പിക്കാനും പീരങ്കിപ്പടയ്ക്ക് സാധിച്ചു. ടൂര്‍ണമെന്റില്‍ ഇതുവരെ നേര്‍ക്കുനേര്‍ വന്ന നാല് തവണയും വിജയം ലണ്ടന്‍ ടീമിനൊപ്പമായിരുന്നു.
കമ്യൂണിറ്റി ഷീല്‍ഡില്‍ ഇരുവരും,
2014: ആഴ്‌സണല്‍ 3-0 – മാഞ്ചസ്റ്റര്‍ സിറ്റി
1934: ആഴ്‌സണല്‍ 4-0 – മാഞ്ചസ്റ്റര്‍ സിറ്റി
2023: ആഴ്‌സണല്‍ 1-1 – മാഞ്ചസ്റ്റര്‍ സിറ്റി (പെനാല്‍ട്ടിയില്‍ 4-1)
അതേസമയം, പ്രീമയര്‍ ലീഗില്‍ കോവെന്‍ട്രിക്കെതിരെയാണ് ആഴ്‌സണലിന്റെ ആദ്യ മത്സരം. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയമാണ് വേദി. അടുത്ത ദിവസം സിറ്റിസണ്‍സ് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ബോണ്‍മൗത്തിനെയാണ് നേരിടുക.