അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മന്‍ സൂപ്പര്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നൂയര്‍. 2009ല്‍ ആരംഭിച്ച് ഒന്നര പതിറ്റാണ്ട് നീണ്ട കരിയറിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.
‘ഇന്ന്, ഈ ദിവസം, ജര്‍മന്‍ ഫുട്‌ബോളില്‍ നിന്നുള്ള എന്റെ വിരമിക്കല്‍ അടയാളപ്പെടുത്തപ്പെടും. എന്നെ അറിയുന്ന ആര്‍ക്കും ഞാന്‍ ഈ തീരുമാനത്തിലേക്ക് എളുപ്പമെത്തിയതല്ല എന്ന കാര്യം മനസിലാകും. ശാരീരികമായി മികച്ച രീതിയില്‍ തന്നെയാണ് ഞാന്‍… 2026 ലോകകപ്പും എന്നെ ആകര്‍ഷിച്ചിരുന്നു,’ അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
