ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ക്ക് നിരാശ. ടീമിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള പുതിയൊരു റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.
ടീമിന്റെ നിലവിലെ ഉടമകളായ മാഗ്‌നം സ്‌പോര്‍ട്‌സില്‍ നിന്നും ഓഹരികള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്ന പുതിയ നിക്ഷേപകര്‍ക്കിടയില്‍ അപ്രത്യക്ഷമായൊരു സംഭവം നടന്നിരിക്കുകയാണ്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടുത്തിടെ നടന്ന ഒരു വലിയ നീക്കമാണ് കേരളത്തിന്റെ ഓഹരി കൈമാറ്റത്തെ ബാധിച്ചിരിക്കുന്നത്. അടുത്ത സീസണിലെ ഐ.എസ്.എല്ലില്‍ നിന്നും പിന്മാറിയ ജംഷഡ്പൂര്‍ എഫ്.സിയുടെ ലൈസന്‍സ് ചര്‍ച്ചില്‍ ബ്രദേഴ്‌സ് സ്വന്തമാക്കിയിരുന്നു.
വെറും 100 രൂപ നല്‍കിയാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സ് ജംഷഡ്പൂരിന്റെ ലൈസന്‍സ് സ്വന്തമാക്കി ഐ.എസ്.എല്ലിന് യോഗ്യത നേടിയത്. ഈ അപൂര്‍വ ഡീലിന്റെ വാര്‍ത്ത ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
വെറും 100 രൂപ മാത്രം നല്‍കി ഒരു ടീമിന് ഐ.എസ്.എല്‍ കളിക്കാനാവുമ്പോള്‍ എന്തിനാണ് കോടികള്‍ ചെലവിട്ട് ഒരു ക്ലബ്ബിനെ വാങ്ങണമെന്ന ചോദ്യമാണ് പുതിയ നിക്ഷേപകര്‍ക്കിടയില്‍ നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരി വില്പനയുടെ പ്രാരംഭ ഘട്ടത്തില്‍ 150 കോടി രൂപയായിരുന്നു മാഗ്‌നം സ്‌പോര്‍ട്‌സ് ടീമിന്റെ മൂല്യമായി കണക്കാക്കിയത്. എന്നാല്‍ പിന്നീട് നിക്ഷേപകരുടെ ആവശ്യ പ്രകാരം ഈ വലിയ തുകയില്‍ മാറ്റം വരുത്തുകയായിരുന്നു.
ടീമിന്റെ കൈമാറ്റ ചര്‍ച്ചകള്‍ക്കിടയില്‍ ചര്‍ച്ചില്‍ 100 രൂപ നല്‍കി ഐ.എസ്.എല്‍ മുന്‍ ലീഗ് ഷീല്‍ഡ് ചാമ്പ്യന്മാരുടെ ലൈസന്‍സ് വാര്‍ത്ത പുറത്തെത്തിയതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്.
ടീമിന്റെ പുതിയ ഉടമകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും അടുത്ത സീസണില്‍ ഐ.എസ്.എല്ലില്‍ കളിക്കാനുള്ള രണ്ടാംഘട്ട തുകയായ 55 ലക്ഷം രൂപ ബ്ലാസ്റ്റേഴ്‌സ് കൈമാറിയിട്ടുണ്ട്.
തുക കൈമാറിയതോടെ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലും ഐ.എസ്.എല്ലിന്റെ ഭാഗമാവുമെന്ന് കളിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. നിലവില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളെല്ലാം ടീം വിട്ട് പോയിട്ടുണ്ട്. ഇനി പുതിയ താരങ്ങളെ ടീമില്‍ എത്തിക്കേണ്ടതുണ്ട്.
പുതിയ നിക്ഷേപര്‍ എത്തിയാല്‍ നിലവിലെ ടീമിന്റെ പരിശീലകനായ ആഷ്‌ലി വെസ്റ്റ് വുഡുമായുള്ള കരാര്‍ പുതുക്കാനുള്ള നടപടിയാവും ആദ്യം ചെയ്യുക. കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് വെസ്റ്റ് വുഡ് കേരളത്തിന്റെ പരിശീലകനായി ചുമതലയേറ്റത്. ഈ സീസണിലും ഇതേ പരിശീലകനെ തന്നെ നിലനിര്‍ത്താനാവും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക.
Content Highlight: Report says Jamshedpur FC’s license acquisition by Churchill Brothers affected Kerala Blasters’ transfer