ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിക്കുന്ന ‘ലാല്‍ സലാം’ എന്ന ചിത്രത്തിന്റെ തമിഴ്നാട്ടിലെ വിതരണാവകാശം റെഡ് ജയന്റ് സ്റ്റുഡിയോസ് സ്വന്തമാക്കി. ഐശ്വര്യ രജനികാന്ത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
2024 പൊങ്കല്‍ ദിവസം ചിത്രം തിയേറ്ററുകളിലെത്തും. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തില്‍ അഥിതി വേഷത്തില്‍ രജനികാന്തും എത്തുന്നുണ്ട്. റിലീസ് ഡേറ്റ് പോസ്റ്ററില്‍ വിഷ്ണു വിശാലും രജനീകാന്തും ഒരുമിച്ച് നില്‍ക്കുന്നത് കാണാം.
ഒരു പഴയ കാറിന് മുന്നില്‍ രജനികാന്ത് നില്‍ക്കുന്നതും പോസ്റ്ററില്‍ നിന്ന് വ്യക്തമാണ്. ‘വെയ് രാജ വെയ്’ എന്ന ചിത്രം കഴിഞ്ഞ് 8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐശ്വര്യ രജനികാന്ത് മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നത്.
ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് രജനികാന്ത് ഈ ചിത്രത്തില്‍ എത്തുന്നത്. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. സംഗീതം – എ.ആര്‍ റഹ്മാന്‍, ഛായാഗ്രഹണം – വിഷ്ണു രംഗസാമി, എഡിറ്റര്‍ – പ്രവീണ് ഭാസ്‌കര്‍, പി.ആര്‍.ഒ – ശബരി
Content Highlight: Red Giant Movies Took Over Distribution Of Lal Salaam Movie In Tamilnadu
