ഭാഗ്യം തുണച്ചു... എന്നാലും ബെംഗളൂരു സേഫല്ല; ഇനിയാണ് ത്രില്ലര്‍!
Cricket
ഭാഗ്യം തുണച്ചു... എന്നാലും ബെംഗളൂരു സേഫല്ല; ഇനിയാണ് ത്രില്ലര്‍!
ശ്രീരാഗ് പാറക്കല്‍
Wednesday, 13th May 2026, 8:53 pm

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. ബെംഗളൂരുവിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് (റായ്പൂര്‍) മത്സരം.

പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ ബംഗളൂരുവിന് കൊല്‍ക്കത്തയ്‌ക്കെതിരെ വിജയം അനിവാര്യമാണ്. നിലവില്‍ ഒമ്പത് പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുന്ന കൊല്‍ക്കത്തയും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

നിലവില്‍ മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബൗളിങ്ങാണ് തെരഞ്ഞടുത്തത്. ഹോം ഗ്രൗണ്ടാണെങ്കിലും ബാറ്റര്‍മാരെ കുഴപ്പത്തിലാക്കുന്ന പിച്ചില്‍ ബെംഗളൂരുവിന് ടോസ് ലഭിച്ചത് ആശ്വാസമാണ്. ആദ്യം ബാറ്റിങ്ങിനിറങ്ങുമ്പോള്‍ കൊല്‍ക്കത്ത അപ്രതീക്ഷിതമായ ബൗണ്‍സും പേസുമെല്ലാം മറികടക്കേണ്ടതുണ്ട്. ഭുവനേശ്വര്‍ കുമാര്‍ ഉള്‍പ്പെടുന്ന അറ്റാക്കിങ് പേസ് നിരയാണ് ബെംഗളൂരുവിന്റെ ആയുധം.

എന്നാല്‍ ഇതുവരെ ഐ.പി.എല്ലില്‍ 36 മത്സരങ്ങളാണ് ഇരുവരും ഏറ്റുമുട്ടിയത്. അതില്‍ 15 മത്സരങ്ങളില്‍ മാത്രമാണ് ബെംഗളൂരുവിന് വിജയിക്കാന്‍ സാധിച്ചത്. 20 മത്സരങ്ങള്‍ കൊല്‍ക്കത്ത വിജയിച്ചപ്പോള്‍ ഒരു മത്സരം ഫലമില്ലാതെയും അവസാനിച്ചു.

കഴിഞ്ഞ ആറ് മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അഞ്ചെണ്ണവും കൊല്‍ക്കത്തയാണ് വിജയിച്ചത്. ഒരു മത്സരം ഫലമില്ലാതെ പോയിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ബെംഗളൂരു സേഫല്ലെങ്കിലും ടേസിന്റെ പിന്‍ബലം ടീമിന് മുന്‍തൂക്കം നല്‍കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍

ഫിന്‍ അലന്‍, അജിക്യാ രഹാനെ (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, അംകൃഷ് രഘുവംശി (വിക്കറ്റ് കീപ്പര്‍), റോവ്മാന്‍ പവല്‍, മനീഷ് പാണ്ഡെ, റിങ്കു സിങ്, സുനില്‍ നരെയ്ന്‍, അനുകുല്‍ റോയ്, വൈഭവ് അറോറ, കാര്‍ത്തിക് ത്യാഗി

ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ജേക്കബ് ബെഥേല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, വെങ്കിടേഷ് അയ്യര്‍യര്‍, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, ജേക്കബ് ഡഫി, റാസിക് ദര്‍

Content Highlight: RCB Won Toss Against KKR In Crucial Match In IPL

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ