ബെംഗളൂരുവിന്റെ വെല്ലുവിളിയേറ്റില്ല; അവസാന അങ്കത്തില്‍ ദല്‍ഹിയുടെ മുന്നേറ്റം
Cricket
ബെംഗളൂരുവിന്റെ വെല്ലുവിളിയേറ്റില്ല; അവസാന അങ്കത്തില്‍ ദല്‍ഹിയുടെ മുന്നേറ്റം
ശ്രീരാഗ് പാറക്കല്‍
Thursday, 5th February 2026, 8:56 pm

ഡബ്ല്യു.പി.എല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ദല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടുകയാണ്. വഡോദരയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ആര്‍.സി.ബി ഫീല്‍ഡാണ് തെരഞ്ഞെടുത്തത്. ബാറ്റിങ്ങിന് ഇറങ്ങിയ ദല്‍ഹി നിലവില്‍ 10 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സാണ് സ്വന്തമാക്കിയത്. നിലവില്‍ ക്രീസിലുള്ളത് ദല്‍ഹി ക്യാപ്റ്റന്‍ ജമീമ റോഡ്രിഗസും (11 പന്തില്‍ 18 റണ്‍സ്) ലോറ വോള്‍വാട്ടുമാണ് (ആറ് പന്തില്‍ 12 റണ്‍സ്).

ബെംഗളൂരു ബൗളര്‍മാരുടെ വെല്ലുവിളി മറികടന്ന് ടീമിന് വേണ്ടി മികച്ച തുടക്കം നല്‍കിയാണ് ദല്‍ഹി ഓപ്പണര്‍മാര്‍ മടങ്ങിയത്. ലിസെല്ലി ലീ 30 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 37 റണ്‍സ് നേടിയാണ് മടങ്ങിയത്. നദൈന്‍ ഡി ക്ലര്‍ക്കിന്റെ പന്തില്‍ ഗ്രേസ് ഹാരിസിന്റെ കയ്യിലെത്തിയാണ് ലീ കൂടാരം കയറിയത്.

ഷഫാലി വര്‍മ 13 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 20 റണ്‍സും നേടിയാണ് പുറത്തായത്. അരുന്ധതി റെഡ്ഡിയുടെ പന്തില്‍ റിച്ചാ ഘോഷാണ് ഷഫാലിയെ കയ്യിലാക്കിയത്.

ദല്‍ഹിയുടെ പ്ലെയിങ് ഇലവന്‍

ലിസെല്ലെ ലീ(വിക്കറ്റ് കീപ്പര്‍, ഷഫാലി വര്‍മ, ലോറ വോള്‍വാര്‍ഡ്, ജെമിമ റോഡ്രിഗസ്(ക്യാപ്റ്റന്‍), മരിസാന്‍ കാപ്പ്, ചിനെല്ലെ ഹെന്റി, നിക്കി പ്രസാദ്, സ്‌നേഹ റാണ, മിന്നു മണി, ശ്രീ ചരണി, നന്ദനി ശര്‍മ

ബെംഗളൂരു പ്ലെയിങ് ഇലവന്‍

ഗ്രേസ് ഹാരിസ്, സ്മൃതി മന്ഥാന(ക്യാപ്റ്റന്‍), ജോര്‍ജിയ വോള്‍, റിച്ച ഘോഷ്(വിക്കറ്റ് കീപ്പര്‍, രാധ യാദവ്, നദൈന്‍ ഡി ക്ലര്‍ക്ക്, പൂജ വസ്ത്രാകര്‍, അരുന്ധതി റെഡ്ഡി, സയാലി സത്ഘരെ, ശ്രേയങ്ക പാട്ടീല്‍, ലോറന്‍ ബെല്‍

Content Highlight: RCB VS DC- WPL 2026 Final: Live Match Update

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ