ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ജയിക്കേണ്ടത് റോയല്‍ ചാലഞ്ചേഴ്സിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. ദല്‍ഹി ക്യാപ്പിറ്റല്‍സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ രോഹിത്തിന്റെ മുംബൈ ജയിച്ചാല്‍ മാത്രമേ ആര്.സി.ബിക്ക് പ്ലേ ഓഫ് പ്രവേശനം സാധ്യമാവൂ.
മുംബൈയുടെ ജയത്തിനായി അംബാനിയേക്കാളും പ്രാര്‍ത്ഥിക്കുന്നത് റോയല്‍ ചാലഞ്ചേഴ്സാണെന്നും ആര്.സി.ബി ആരാധകര്‍ ഇന്ന് കൂട്ടമായി മുംബൈ ഫാന്സാകുമെന്നും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ഉയര്‍ന്നിരുന്നു.
മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറും ഇക്കാര്യത്തില്‍ ബെംഗളൂരുവിനെ ട്രോളിയിരുന്നു.
എന്നാല്‍ തങ്ങളുടെ പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും മുംബൈയ്ക്കാണെന്ന് പരസ്യമായി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ആര്.സി.ബി. ഇതിനായി തങ്ങളുടെ ഓഫീഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റുകയും ചെയ്തിരുന്നു.
#NewProfilePic pic.twitter.com/IqRXDRDQ0E
— Royal Challengers Bangalore (@RCBTweets) May 21, 2022
തങ്ങളുടെ ലോഗോ മുംബൈ ഇന്ത്യന്‍സിന് അനുകൂലമായി മാറ്റിയാണ് ആര്.സി.ബി തങ്ങളുടെ സപ്പോര്‍ട്ട് അറിയിച്ചിരിക്കുന്നത്. ചുവന്ന ബാക്ക്ഗ്രൗണ്ടിന് പകരം നീലയാക്കിയാണ് ആര്.സി.ബി മാറ്റിയത്.
#RedTurnsBlue എന്ന ഹാഷ്ടാഗിനൊപ്പമാണ് റോയല്‍ ചാലഞ്ചേഴ്സ് പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയിരിക്കുന്നത്.
ദല്‍ഹിക്കെതിരെ നടക്കുന്ന മത്സരത്തില്‍ അഥവാ മുംബൈ പരാജയപ്പെടുകയാണെങ്കില്‍ ബെംഗളൂരു പ്ലേ ഓഫ് കാണാതെ പുറത്താകേണ്ടി വരും. അതായത് രണ്ട് ടീമുകളുടെ വിധി നിര്‍ണയിക്കുന്നത് മുംബൈ ഇന്ത്യന്‍സായിരിക്കും.


മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്കൊപ്പം ആര്.സി.ബി ആരാധകരും മുന്‍ ചാമ്പ്യന്മാരെ പിന്തുണയ്ക്കുമ്പോള്‍ വിജയിച്ചേ മതിയാവൂ എന്ന വാശയിലാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ്.
നിലവില്‍ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ് ആര്.സി.ബി. ദല്‍ഹി – മുംബൈ മത്സരത്തില്‍ രോഹിത്തും സംഘവും പരാജയപ്പെടുകയാണെങ്കില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് നാലാമതെത്തുകയും പ്ലേ ഓഫില്‍ പ്രവേശിക്കുകയും ചെയ്യും.
ശനിയാഴ്ച വൈകീട്ട് 7.30ന് വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.
Content Highlight: RCB Change Profile Pic On Social Media In Support Of Mumbai Indians
