ഐ.പി.എല്‍ 2026 അവസാന ഘട്ടത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്തും തമ്മിലുള്ള വമ്പന്‍ മത്സരത്തിനാണ് ഇന്ന് കളമൊരുങ്ങുന്നത്. ധര്‍മശാലയിലാണ് വേദി.
ഐ.പി.എല്‍ 2026 അവസാന ഘട്ടത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്തും തമ്മിലുള്ള വമ്പന്‍ മത്സരത്തിനാണ് ഇന്ന് കളമൊരുങ്ങുന്നത്. ധര്‍മശാലയിലാണ് വേദി.
നാളെയാണ് (മെയ് 27ന്) രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള എലിമിനേറ്റര്‍ പോരാട്ടം. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഡു ഓര്‍ ഡൈ മത്സരത്തില്‍ ഇരു ടീമുകളും വിജയത്തില്‍ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല.
മത്സരത്തിനിറങ്ങുമ്പോള്‍ രാജസ്ഥാന്‍ സൂപ്പര്‍ താരം രവീന്ദ്ര ജഡേജയ്ക്ക് ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. ഐ.പി.എല്‍ പ്ലേഓഫ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് ജഡ്ഡുവിന് സാധിക്കുക.

രവീന്ദ്ര ജഡേജ. Photo: MANU./x.com
ഈ റെക്കോഡ് ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ളത് 28 വിക്കറ്റുകള്‍ നേടിയ ഡ്വെയ്ന്‍ ബ്രാവോയാണ്. എലിമിനേറ്ററില്‍ ഒരു വിക്കറ്റ് നേടിയാല്‍ ബോള്‍ട്ടിനെ മറികടക്കാനും മൂന്ന് വിക്കറ്റുകള്‍ നേടിയാല്‍ അശ്വിനൊപ്പമെത്താനുമാണ് താരത്തിന് സാധിക്കുക.
ഡ്വെയ്ന്‍ ബ്രാവോ – 28 (19 ഇന്നിങ്‌സ്)
ആര്‍. അശ്വിന്‍ – 21 (24)
ട്രെന്റ് ബോള്‍ട്ട് – 19 (13)
രവീന്ദ്ര ജഡേജ – 19 (19)
ഹര്‍ഭജന്‍ സിങ് – 17 (14)
അതേസമയം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സിലെത്തിയ ജഡേജ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 209 റണ്‍സും എട്ട് വിക്കറ്റും നേടിയിട്ടുണ്ട്. ഐ.പി.എല്‍ കരിയറില്‍ 266 മത്സരങ്ങളില്‍ നിന്ന് 3469 റണ്‍സാണ് ഇതുവരെ ജഡ്ഡു നേടിയത്. 28.67 എന്ന ആവറേജും 130.61 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.
ഇന്ന് ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമും നാളെ നടക്കുന്ന എലിമിനേറ്ററില്‍ വിജയിക്കുന്ന ടീമും തമ്മില്‍ മെയ് 29ന് രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടും. കലാശപ്പോരാട്ടം മെയ് 31നും നടക്കും.
Content Highlight: Ravindra Jadeja Need Three Wickets To Achieve Great Record In IPL Playoff