വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി ഇംഗ്ലണ്ട് ചാമ്പ്യന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ചാമ്പ്യന്‍സിനെതിരെ തകര്‍പ്പന്‍ വിജയം നേടിയതോടെയാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിനെ മറികടന്ന് ഇംഗ്ലണ്ട് ചാമ്പ്യന്‍സ് ഒന്നാമതെത്തിയത്.

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ രവി ബൊപ്പാരയുടെ മികവില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് ചാമ്പ്യന്‍സിന്റെ വിജയം.