ഇന്ത്യന്‍ മണ്ണിലെ 'ആദ്യ ഫിഫ്റ്റി'; തോറ്റ മത്സരത്തിലും ചരിത്രം കുറിച്ച് റാഷിദ് ഖാന്‍
Cricket
ഇന്ത്യന്‍ മണ്ണിലെ 'ആദ്യ ഫിഫ്റ്റി'; തോറ്റ മത്സരത്തിലും ചരിത്രം കുറിച്ച് റാഷിദ് ഖാന്‍
ഫസീഹ പി.സി.
Wednesday, 11th February 2026, 10:11 pm

ഇന്ത്യന്‍ മണ്ണില്‍ ചരിത്രം കുറിച്ച് അഫ്ഗാന്‍ ബൗളര്‍ റഷീദ് ഖാന്‍. ഇന്ത്യയില്‍ 50 ടി – 20 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഇന്ന് 2026 ടി – 20 ലോകകപ്പില്‍ നടന്ന സൗത്ത് ആഫ്രിക്കക്ക് എതിരെ നടന്ന മത്സരത്തിലാണ് താരത്തിന്റെ ഈ നേട്ടം.

രണ്ട് സൂപ്പര്‍ ഓവറുകള്‍ പിറന്ന മത്സരത്തില്‍ റാഷിദ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. നാല് ഓവറില്‍ വെറും 28 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ ഈ പ്രകടനം. ഇതോടെയാണ് താരത്തിന് ഇന്ത്യയില്‍ 50 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. ലോകകപ്പിലെ രണ്ടാം മത്സരത്തിലും ജയിക്കാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് പോലുമില്ലാത്ത നേട്ടമാണ് താരം തന്റെ പേരില്‍ എഴുതി ചേര്‍ത്തത്.

റാഷിദ് ഖാന്‍. Photo: MI London/x.com

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടി – 20 വിക്കറ്റുകള്‍ നേടിയ താരങ്ങള്‍

(താരം – ടീം – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)

റാഷിദ് ഖാന്‍ – അഫ്ഗാനിസ്ഥാന്‍ – 50

യുസ്വേന്ദ്ര ചഹാല്‍ – ഇന്ത്യ – 49

അക്സര്‍ പട്ടേല്‍ – ഇന്ത്യ – 48

അര്‍ഷ്ദീപ് സിങ് – ഇന്ത്യ – 433

ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 38

ജസ്പ്രീത് ബുംറ – ഇന്ത്യ – 36

അതേസമയം, കണ്ട നിന്ന ആരാധകര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് സമ്മാനിച്ച മത്സരത്തില്‍ അഫ്ഗാന്‍ സൗത്ത് ആഫ്രിക്കയോട് തോല്‍വി വഴങ്ങിയിരുന്നു. രണ്ട് സൂപ്പര്‍ ഓവറുകള്‍ പിറന്ന മത്സരത്തില്‍ ടീം നാല് റണ്‍സിനാണ് തോല്‍വി വഴങ്ങിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് 187 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാനും ഇതേ സ്‌കോറിലെത്തി. അതോടെ സൂപ്പര്‍ ഓവറിലേക്ക് കളി നീളുകയായിരുന്നു. എന്നാല്‍, ആദ്യ സൂപ്പര്‍ ഓവറിലും ഇരു ടീമുകളും സമനില പാലിച്ചതോടെ മറ്റൊരു സൂപ്പര്‍ ഓവര്‍ നടത്താനും തീരുമാനിച്ചു.

ഇതില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് 24 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി. ഇതുപിന്തുടര്‍ന്ന അഫ്ഗാന്‍ വിജയിക്കുമെന്ന് പ്രതീതി ഉണര്‍ത്തിയെങ്കിലും അവസാന പന്തില്‍ ടീമിന് കാലിടറുകയായിരുന്നു.

Content Highlight: Rashid Khan became first bowler to complete 50 T20I wickets in India

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി