ലാ ലിഗയില്‍ എല്‍ക്കെയെ തകര്‍ത്ത് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ബാഴ്‌സലോണ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. എല്‍ക്കെയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് കറ്റാലന്‍മാരുടെ വിജയം.

ബാഴ്‌സയ്ക്കായി റഫീന്യയും ഫെര്‍മിന്‍ ലോപസും ഇരട്ട ഗോള്‍ നേടിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ കരീം അദേയിമി ഒരു ഗോളുമായും തിളങ്ങി.

ബാഴ്‌സ നായകന്‍ റഫീന്യയാണ് ഗോളടിമേളത്തിന് തുടക്കമിട്ടത്. 14ാം മിനിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി വലയിലെത്തിച്ചാണ് ബ്രസീല്‍ ഇന്റര്‍നാഷണല്‍ കറ്റാലന്‍മാര്‍ക്ക് ലീഡ് സമ്മാനിച്ചത്.

റഫീന്യ. Photo: FC Barcelona

ബാഴ്‌സയ്ക്ക് വേണ്ടി റഫീന്യയെടുത്ത ഒമ്പതാം പെനാല്‍ട്ടി കിക്കായിരുന്നു അത്. ഇതില്‍ ഒന്നുപോലും താരം പാഴാക്കിയിട്ടില്ല, അതായത് പെനാല്‍ട്ടിയില്‍ നൂറ് ശതമാനം കണ്‍വേര്‍ഷന്‍ റേറ്റോടെയാണ് താരം പന്ത് വലയിലെത്തിക്കുന്നത്.

മത്സരത്തിന്റെ 67ാം മിനിട്ടില്‍ ഗോള്‍ നേടി റഫീന്യ തന്റെ ബ്രേസും പൂര്‍ത്തിയാക്കിയിരുന്നു. ആന്തണി ഗോര്‍ഡന്റെ അസിസ്റ്റിലാണ് താരം രണ്ടാം ഗോള്‍ കണ്ടെത്തിയത്.

അതേസമയം, ഈ വിജയത്തിന് പിന്നാലെ ലാ ലിഗ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ബാഴ്‌സ. സെവിയ്യ, അലാവസ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവരാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്. മൂന്ന് ടീമുകളും രണ്ട് മത്സരം കളിച്ചിട്ടുണ്ട്. രണ്ടിലും വിജയിച്ച് ആറ് പോയിന്റാണ് മൂവര്‍ക്കുമുള്ളത്.

എസ്പാന്യോള്‍ അഞ്ചാം സ്ഥാനത്തും ബാഴ്‌സയുടെ ചിരവൈരികളായ റയല്‍ ആറാമതുമാണ്. റയല്‍ ബെറ്റിസാണ് ഏഴാം സ്ഥാനത്ത്.

ഓഗസ്റ്റ് 28നാണ് ബാഴ്‌സ ലാ ലിഗയില്‍ ബാഴ്‌സ രണ്ടാം മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ ക്യാമ്പ് നൗവില്‍ നടക്കുന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയാണ് എതിരാളികള്‍.

 

Content Highlight: Raphinha scored in all 9 penalties he taken