കോഴിക്കോട്: അഭിഭാഷകന്‍ അഡ്വ. ജഹാംഗീറിനെതിരെ സ്ത്രീ പീഡനക്കേസ്. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്.

എലത്തൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിന്നീട് കേസ് നടക്കാവ് സ്റ്റേഷനിലേക്ക് കൈമാറി.

2021 മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ നടക്കാവിലെ ഒരു ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് 34കാരിയായ യുവതിയുടെ മൊഴി. മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.