ബെംഗളൂരു: തനിക്ക് സ്വന്തമായി രാജ്യമുണ്ടെന്ന് പ്രഖ്യാപിച്ച് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ. സ്വന്തമായി രാജ്യമുണ്ടെന്ന് നിത്യാനന്ദ അവകാശപ്പെടുന്നതിന്റെ വീഡിയോയും ദൃശ്യങ്ങളുമാണ് പുറത്തുവന്നു.
കരീബിയന്‍ ദ്വീപ് സമൂഹത്തില്‍ ട്രിനിഡാഡ് ആന്റ് ടുബാക്കോയ്ക്ക് സമീപമാണ് നിത്യാനന്ദ പ്രഖ്യാപിച്ച രാജ്യം. കൈലാസം എന്ന പേരും രാജ്യത്തിന്റെ പതാകയും പാസ്‌പോര്‍ട്ടും നിത്യാനന്ദ തന്നെ പുറത്തിറക്കുകയായിരുന്നുവെന്ന് റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്തിന്റെ പുതിയൊരു വെബ്‌സൈറ്റും നിത്യാനന്ദ പുറത്തിറക്കി. ഭൂമിയിലെ ഏറ്റവും വലിയ ഹിന്ദുരാഷ്ട്രമാണ് തന്റെ രാജ്യമെന്നും നിത്യാനന്ദ വെബ്‌സൈറ്റുകളില്‍ പറയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ മാസം 21ന് നിത്യാനന്ദ രാജ്യം വിട്ടതായി പൊലീസ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോഴാണ് നിത്യാനന്ദയുടെ പുതിയ വെളിപ്പെടുത്തല്‍.
നിത്യാനന്ദ പുതിയ രാജ്യത്തേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യം നടത്തിക്കൊണ്ടുപോവാനുള്ള സാമ്പത്തിക സഹായവും ആവശ്യപ്പെടുന്നുണ്ട്.
പുതിയ രാജ്യത്ത് യോഗയും, മെഡിറ്റേഷനും, ഗുരുകുല വിദ്യാഭ്യാസവും ഉണ്ടാവുമെന്ന് വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. കൂടാതെ വിദ്യാഭ്യാസവും, ചികിത്സയും, ഭക്ഷണവും രാജ്യത്ത് സൗജന്യമായി ലഭിക്കുമെന്നും നിത്യാനന്ദ വെബ്‌സൈറ്റിലൂടെ വാഗ്ദാനം ചെയ്യുന്നു.
കുട്ടികളെ തട്ടിക്കൊണ്ടു പോവുകയും അനുയായികളില്‍ നിന്നും പണം പിരിക്കുന്നതിന് വേണ്ടി കുട്ടികളെ അനധികൃതമായി തടഞ്ഞുവെച്ചു എന്ന കുറ്റങ്ങള്‍ ചുമത്തിയാണ് നിത്യാനന്ദയ്ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ ചുമത്തിയിരുന്നത്.
മുന്‍നടി രഞ്ജിതയ്ക്കും ആള്‍ദൈവമായ നിത്യാനന്ദയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍ ശിഷ്യ നേരത്തേ രംഗത്ത് വന്നിരുന്നു.
പീഡനങ്ങള്‍ക്ക് മുന്‍കൈയ്യെടുത്തിരുന്നത് രഞ്ജിതയാണെന്നും സാറാ വീഡിയോയിലൂടെ ആരോപിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നിത്യാനന്ദയുടെ ഭക്തയായി കുറെ വര്‍ഷം സാറ ശ്രീ നിത്യ സ്വരൂപ പ്രിയാനന്ദ എന്ന ആശ്രമത്തില്‍ കഴിഞ്ഞിട്ടുണ്ട്. ആ സമയത്ത് 13 വയസ്സുള്ള പീഡനത്തിനിരയായ രണ്ട് കുട്ടികള്‍ തന്നോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ടെന്നാണ് സാറ പറയുന്നത്.
