കിടിലന്‍ ഡാന്‍സുമായി ആരാധകരെ രസിപ്പിച്ച് രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പങ്കുവെച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഒരു മണിക്കൂര്‍ നീണ്ട പരിശീലനത്തിനൊടുവില്‍ തങ്ങള്‍ ക്ഷീണിതരായി എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് രഞ്ജിനി ജോസ് പറഞ്ഞു.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് മോഡിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഡാന്‍സ് റീല്‍സ് മികച്ചതാക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്ന് മനസ്സിലായി. മണിക്കൂറുകള്‍ നീണ്ട പ്രാക്ടീസ് വേണ്ടി വന്നു.

അതിനുശേഷം ഒരിക്കല്‍ കൂടി ചുവടുവെച്ച് പൂതിയ റീല്‍സ് എടുക്കാനുള്ള ഊര്‍ജം ഞങ്ങള്‍ക്കില്ല. അതുകൊണ്ട് പ്രാക്ടീസ് സെക്ഷനിലെ ഒരു വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നു എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് രഞ്ജിനി ഹരിദാസ് പറഞ്ഞത്.

പൂജിത മേനോന്‍, അഭയ ഹിരണ്‍മയി, ഗീതു മോഹന്‍ദാസ്, ജ്യോത്സ്‌ന, രചന നാരായണന്‍കുട്ടി, പാരിസ് ലക്ഷ്മി, വീണ നായര്‍ തുടങ്ങി നിരവധി പേരാണ് വീഡിയോയ്ക്ക് പിന്നാലെ കമന്റുമായി എത്തിയിരിക്കുന്നത്.

 


Content Highlight: Ranjini Jose and Ranjini Haridas viral dance