നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ‘രാമചന്ദ്രബോസ് & കോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ‘എ പ്രവാസി ഹൈസ്റ്റ്’ എന്ന ടാഗ് ലൈനും കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.
പ്രവാസ ലോകത്തു നടക്കുന്ന ഒരു മോഷണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രം പറയുന്നത് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈനില്‍ നിന്ന് മനസിലാക്കുന്നത്. നിവിന്‍ പോളിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ‘രാമചന്ദ്രബോസ് & കോ’.
ഈ വര്‍ഷം ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യു.എ.ഇയില്‍ തുടക്കം കുറിച്ചത്. കേരളത്തിലാണ് തുടര്‍ന്നുള്ള ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’ നിര്‍മിക്കുന്നത്. ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തും.
നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.
പ്രൊഡക്ഷന്‍ ഡിസൈന്‍ – സന്തോഷ് രാമന്‍, എഡിറ്റിങ് – നിഷാദ് യൂസഫ്, മ്യൂസിക്- മിഥുന്‍ മുകുന്ദന്‍, ലിറിക്‌സ് – സുഹൈല്‍ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – പ്രവീണ്‍ പ്രകാശന്‍, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് – സന്തോഷ് കൃഷ്ണന്‍, ഹാരിസ് ദേശം, ലൈന്‍ പ്രൊഡക്ഷന്‍ – റഹീം പി.എം.കെ, മേക്കപ്പ് – ലിബിന്‍ മോഹനന്‍, കോസ്റ്റ്യൂം – മെല്‍വി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രാജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിനി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സമന്തക് പ്രദീപ്, കൊറിയോഗ്രഫര്‍ – ഷോബി പോള്‍രാജ്, ആക്ഷന്‍ – ഫീനിക്‌സ് പ്രഭു, ജി. മുരളി, കനല്‍ കണ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് – ബിമീഷ് വരാപ്പുഴ, വി.എഫ്.എക്‌സ് – പ്രോമിസ്, അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബൂഷന്‍ ഹെഡ് – ബബിന്‍ ബാബു, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പ്ലാന്‍&സ്റ്റാറ്റര്‍ജി- ഒബ്സ്‌ക്യുറ മാര്‍ക്കറ്റിങ്-ബിനു ബ്രിങ്‌ഫോര്‍ത്ത്, സ്റ്റില്‍സ് – അരുണ്‍ കിരണം, പ്രശാന്ത് കെ. പ്രസാദ്, ഡിസൈന്‍സ് – കോളിന്‍സ് ലിയോഫില്‍.
Content Highlight: Ramachandra boss and co teaser
