rajnath
ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മതവും ജാതിയും ഉപയോഗിച്ചിട്ടില്ലെന്ന ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയിലെ പൊള്ളത്തരം തുറന്നുകാട്ടുന്ന വാര്‍ത്ത ഉത്തര്‍പ്രദേശില്‍ നിന്നും. യു.പിയില്‍ തങ്ങള്‍ ജയിച്ചാല്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന വാഗ്ദാനവുമായാണ് ബി.ജെ.പി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

bjp2

ജനുവരി 3ന് രാജ്‌നാഥ് സിങ് പറഞ്ഞത്:

“ബി.ജെ.പി ഒരു കാലത്തും മതധ്രുവീകരണത്തിന്റെ രാഷ്ട്രീയം കളിച്ചിട്ടില്ല. ഭാവിയിലും അതു ചെയ്യില്ല. മതധ്രുവീകരണത്തിന്റെ രാഷ്ട്രീയം കളിച്ചിരുന്നെങ്കില്‍ പാര്‍ലമെന്റില്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടുമായിരുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്.”

bjp1

ജനുവരി 24ന് യു.പിയിലെ വോട്ടര്‍മാരോട് ബി.ജെ.പി പറഞ്ഞത്:

“രാമക്ഷേത്രമെന്നത് വിശ്വാസത്തിന്റെ വിഷയമാണ്. രണ്ടുമാസം കൊണ്ട് അത് നിര്‍മ്മിക്കപ്പെടാന്‍ പോകുന്നില്ല. തെരഞ്ഞെടുപ്പിനുശേഷം ക്ഷേത്രം നിര്‍മ്മിക്കും. വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തില്‍ വരും.” ബി.ജെ.പിയുടെ യു.പി. ചീഫ് കേശവ് പ്രസാദ് മൗര്യ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞത് ഇങ്ങനെയാണ്.

തെരഞ്ഞെടുപ്പില്‍ മതം, ജാതി, സമുദായം, ഭാഷ എന്നിവയുടെ പേരില്‍ വോട്ടു ചോദിക്കുന്നത് കുറ്റകരമാണെന്നായിരുന്നു സുപ്രീം കോടതി ഉത്തരവു വന്നതിന്റെ പിന്നാലെയായിരുന്നു രാജ്‌സിങ് ഇത്തരമൊരു പ്രസ്താവനയുമായി എത്തിയത്.