മാരി സെല്‍വരാജ് – ധനുഷ് ചിത്രം കര്‍ണന് ശേഷം രജിഷ വിജയന്‍ വീണ്ടും തമിഴിലേക്ക്. പി.എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന സര്‍ദാര്‍ എന്ന ചിത്രത്തിലൂടെയാണ് രജിഷ തമിഴിലെത്തുന്നത്.
കാര്‍ത്തിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രജിഷയോടൊപ്പം റാഷി ഖന്നയും പ്രധാന സ്ത്രീ കഥാപാത്രമായെത്തുന്നുണ്ട്.
ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കാര്‍ത്തിയുടെ കഥാപാത്രത്തെ മാത്രമാണ് പോസ്റ്ററില്‍ കാണിച്ചിട്ടുള്ളത്. നരച്ച താടിയും മുടിയുമായി, പുതിയ ലുക്കിലാണ് കാര്‍ത്തി.
പോസ്റ്ററിനും കാര്‍ത്തിയുടെ ലുക്കിനും മികച്ച പ്രതികരണമാണ് ആരാധകര്‍ നല്‍കിയത്. പോസ്റ്ററിന്റെ വര്‍ക്ക് ആകര്‍ഷണീയമാണെന്ന് കമന്റുകളില്‍ പറയുന്നു.
രജിഷ വിജയനും ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചു. തന്റെ മൂന്നാമത്തെ തമിഴ് ചിത്രത്തിന്റെ പോസ്റ്റര്‍ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റര്‍ നടി പങ്കുവെച്ചത്. ആഹ്ലാദം പങ്കുവെച്ച ആരാധകര്‍, കര്‍ണന് ശേഷം ചെയ്ത രണ്ടാമത്ത തമിഴ് ചിത്രമേതാണെന്നാണ് ഇപ്പോള്‍ ചോദ്യമുന്നയിക്കുന്നത്.
Content Highlight: Rajisha Vijayan new Tamil movie, Sardar starring Karthi and Rashi Khanna, motion poster released
