ഐ.പി.എല്ലില്‍ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് സഞ്ജു നായകനാവുന്ന രാജസ്ഥാന്‍ റോയല്‍സ്. കളിച്ച കളികളില്‍ ഒന്നില്‍ മാത്രം പരാജയപ്പെട്ട് പോയിന്റ് പട്ടികയില്‍ ഒന്നാമത് തുടരുകയാണ് മുന്‍ ചാമ്പ്യന്‍മാര്‍.
മലയാളികള്‍ സഞ്ജുവിനെ എത്രത്തോളം ഇഷ്ടപ്പെടുന്നോ, അത്രയും തന്നെ സ്‌നേഹിക്കുന്ന മറ്റൊരു താരമാണ് ദേവ്ദത്ത് പടിക്കല്‍. സഞ്ജുവിനെ പോലെ തന്നെ ടീമിലെ മലയാളി സാന്നിധ്യമായ ദേവദത്ത് രാജസ്ഥാന്‍ ബാറ്റിംഗ് നിരയുടെ കരുത്ത് തന്നെയാണ്.
രാജസ്ഥാന്‍ സ്വന്തം വീടുപോലെയാണെന്നും ഒരേ മനസോടെയാണ് തങ്ങളിപ്പോള്‍ പോരാടുന്നതെന്നും പറയുകയാണ് ദേവ്ദത്ത് ഇപ്പോള്‍. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘രാജസ്ഥാന്‍ റോയല്‍സില്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ തന്നെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. എന്റെ വീടുപോലെതന്നെയാണ് ഇവിടെ അനുഭവപ്പെടുന്നത്.
