രാജസ്ഥാനില്‍ വീണ്ടും കോണ്‍ഗ്രസിന് വന്‍വിജയം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ഒരാഴ്ച പിന്നിടുമ്പോഴാണ് കോണ്‍ഗ്രസ് വീണ്ടും അടുത്ത തെരഞ്ഞെടുപ്പ് വിജയം നേടിയത്.

തദ്ദേശ സ്ഥാപനങ്ങളിലെ മേയര്‍, ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളാണ് കോണ്‍ഗ്രസ് നേടിയത്. 49ല്‍ 35 ചെയര്‍പേഴ്‌സണ്‍, മേയര്‍ സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്.

മൂന്ന് നഗര നിഗം, 17 നഗര പരിഷത്ത്, 29 നഗര പാലിക എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഒരു നഗര നിഗം, 13 നഗര പരിഷത്ത്, 21 നഗര പാലിക എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ട് നഗര നിഗമുകളിലും നാല് നഗര പരിഷത്തുകളിലും ഏഴ് നഗര പാലികളിലുമാണ് ബി.ജെ.പി വിജയിച്ചത്.