തെലുങ്കുദേശം പാര്‍ട്ടി എം.എല്‍.എ യുടെ സ്ഥാപനങ്ങളില്‍ വ്യാപക റെയിഡ്
National
തെലുങ്കുദേശം പാര്‍ട്ടി എം.എല്‍.എ യുടെ സ്ഥാപനങ്ങളില്‍ വ്യാപക റെയിഡ്
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 10:22 am

ഹൈദരാബാദ്: മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ തെലുങ്കുദേശം പാര്‍ട്ടി എം.എല്‍.എ സി.എം രമേശിന്റെ സ്ഥാപനങ്ങളില്‍ വ്യാപകമായി ഇന്‍കം ടാക്‌സ് റെയിഡ്. ഹൈദരാബാദിലും കടപ്പയിലും സ്ഥിതി ചെയ്യുന്ന രമേശിന്റെ വീട്ടിലും സ്ഥാപമനങ്ങളിലുമാണ് റെയിഡ് നടക്കുന്നത്.

നൂറ് കണക്കിന് ഉദ്യോഗസ്ഥരാണ് രമേശിന്റെ വിവിധ സ്ഥാപനങ്ങളിലായി റെയിഡ് നടത്തുന്നത്. രമേശിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിയായ റിത്വിക് ഇന്‍ഡസ്ട്രീസിലും ഇന്‍കം ടാക്‌സ് റെയിഡ് നടത്തുന്നുണ്ട്.

Also Read:  സ്‌കൂളില്‍ മതവൈരം വളര്‍ത്താന്‍ ശ്രമം: അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

ഒരു കോടിയാണ് റിത്വിക് ഇന്‍ഡസ്ട്രീസിന്റെ പ്രതിവര്‍ഷ വരുമാനം എന്ന് രേഖകള്‍ പറയുന്നു. ആ കമ്പനിയുടെ പ്രൊമോട്ടര്‍ കൂടിയാണ് രമേശ്. അറുപത് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് രമേശിന്റെ വീട് റെയിഡ് നടത്തുന്നത്.

പബ്ലിക് എക്കൗണ്ട്‌സ് കമ്മിറ്റി അംഗമായ രമേശ് നേരത്തെ സംസ്ഥാനത്തെ ഇന്‍കം ടാക്‌സ് റെയിഡുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടമെന്റ് നോട് ആവശ്യപ്പെട്ടിരുന്നതായി രേഖകളുണ്ട്.