ന്യൂദല്‍ഹി: സൗഹൃദ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ പ്രമുഖ വ്യവസായികള്‍ക്കൊപ്പമുള്ള മോദിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ ആശംസ അറിയിച്ചത്.
‘ഐ വില്‍ ബി ദേര്‍ ഫോര്‍ യു’എന്ന പ്രശസ്ത ഗാനത്തിനൊപ്പമാണ് ചിത്രങ്ങള്‍.
‘നാം രണ്ട് നമുക്ക് രണ്ട് എന്ന് പറയുന്ന സര്‍ക്കാരിന് സൗഹൃദ ദിനാശംസകള്‍,’ എന്നാണ് രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങി രാജ്യത്തെ വ്യവസായികളെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന മോദിയുടെ ചിത്രങ്ങളാണ് രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വ്യവസായികളാണ് രാജ്യം ഭരിക്കുന്നത് എന്ന് നേരത്തെയും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
Content Highlight: Rahul Gandhi wishes modi Friendship day
