മക്കളുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് തീകൊളുത്തി; പാലക്കാട്ടെ ശ്രുതിയുടേത് കൊലപാതകമെന്ന് തെളിഞ്ഞു
Kerala News
മക്കളുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് തീകൊളുത്തി; പാലക്കാട്ടെ ശ്രുതിയുടേത് കൊലപാതകമെന്ന് തെളിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st August 2021, 4:03 pm

പാലക്കാട്: കാരപ്പാടത്ത് തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ശ്രുതിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞു. ശ്രീജിത്തിന് മറ്റൊരാളുമായി ഉണ്ടായിരുന്ന ബന്ധം ചോദ്യം ചെയ്തതിനാണ് യുവതിയെ തീക്കൊളുത്തി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

മക്കളുടെ മുന്നില്‍ വെച്ചായിരുന്നു ശ്രുതിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. ശ്രുതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസ് അന്വേഷിച്ചത്.

മക്കളാണ് അയല്‍വാസികളെ കൊലപാതക വിവരം അറിയിച്ചത്. അച്ഛന്‍ അമ്മയെ തീകൊളുത്തിയെന്നായിരുന്നു കുട്ടികള്‍ അയല്‍വാസികളോട് പറഞ്ഞത്.

ജൂണ്‍ 18നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ശ്രുതിയെ ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും 22ന് മരണമടഞ്ഞു.

ശ്രീജിത്താണ് തീകൊളുത്തിയതെന്ന് ശ്രുതി മരിക്കുന്നതിന് മുമ്പ് തന്റെ സഹോദരിയോട് പറഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്.

നേരത്തെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് പ്രതിയായ ശ്രീജിത്തിനെതിരെ ചുമത്തിയിരുന്നത്. ഇയാളെ പൊലീസ് റിമാന്‍ഡ് ചെയ്തു. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Palakkad sruthy’s death is murder says police