ന്യൂദല്‍ഹി: രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഗ്രൂപ്പായ ജെ.ഡബ്ല്യു.യു മാരിയറ്റിനെതിരെ ട്വീറ്റ് ചെയ്ത് ബോളിവുഡ് നടന്‍ രാഹുല്‍ ബോസ്.

ചണ്ഡീഗഢിലുള്ള മാരിയറ്റിന്റെ ഹോട്ടലില്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് രാഹുല്‍ബോസ് പഴത്തിന് ഓര്‍ഡര്‍ ചെയ്ത്. പഴം ഉടനടി വന്നെങ്കിലും കൂടെ വന്ന ബില്ലാണ് താരത്തെ ഞെട്ടിച്ചത്. 442.5 രൂപ.

#GoingBanansa എന്ന ഹാഷ്ടാഗില്‍ 38 സെക്കന്‍ഡുള്ള വീഡിയോയിലാണ് രാഹുല്‍ ബോസ് തന്റെ അനുഭവം പങ്കുവെച്ചത്. താരത്തിന്റെ വീഡിയോയുടെ താഴെ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ കമന്റിടുന്നുണ്ട്.