ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയെയും അക്‌സര്‍ പട്ടേലിനെയും താരതമ്യം ചെയ്ത് നിര്‍ണായക നിരീക്ഷണവുമായി ഇന്ത്യന്‍ ഇതിഹാസ താരം ആര്‍. അശ്വിന്‍.
നിലവിലെ ഫോമിലും ടീം കോമ്പിനേഷനിലും ജഡേജയേക്കാള്‍ ഒരുപടി മുന്നില്‍ അക്‌സര്‍ പട്ടേലാണെന്നാണ് അശ്വിന്റെ നിരീക്ഷണം.

ആര്‍. അശ്വിന്‍
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘സൂക്ഷ്മമായ ചില കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, ഈ ഘട്ടത്തില്‍ ജഡേജയേക്കാള്‍ മുന്നിലാണ് അക്‌സര്‍. വൈറ്റ്-ബോള്‍ ബൗളറെന്ന നിലയില്‍ അക്‌സര്‍ ഏറ്റവും മികച്ച നിരയില്‍ തന്നെയുണ്ട്.
ഒരു ഫിംഗര്‍ സ്പിന്നറുടെ കാര്യത്തില്‍ പ്രകടനം എപ്പോഴും ഉയര്‍ച്ചതാഴ്ചകളുള്ളതായിരിക്കും. എല്ലാ സമയത്തും അത്രയധികം വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞെന്നും വരില്ല,’ അശ്വിന്‍ പറഞ്ഞു.

അക്‌സര്‍ പട്ടേല്‍. Photo: BCCI/x.com
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ടീമിന് ആവശ്യമായ ഇംപാക്ട് ഉണ്ടാക്കാന്‍ നിലവില്‍ അക്‌സറിന് സാധിക്കുന്നുണ്ടെന്നും ഇന്ത്യന്‍ ലെജന്‍ഡ് വിലയിരുത്തി.
2027 ഏകദിന ലോകകപ്പിലേക്ക് ടീം ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ആദ്യ മുന്‍ഗണന അക്‌സര്‍ പട്ടേലിന് ലഭിക്കാനാണ് സാധ്യതയെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.
ബാറ്റിങ് ഡെപ്ത് വര്‍ധിപ്പിക്കുന്നതിനൊപ്പം പവര്‍പ്ലേയിലും മിഡില്‍ ഓവറുകളിലും വിക്കറ്റ് വീഴ്ത്താനുള്ള അക്‌സറിന്റെ മികവിനെയും അദ്ദേഹം പ്രശംസിച്ചു.

അക്‌സർ പട്ടേൽ. Photo: BCCI/x.com
രവീന്ദ്ര ജഡേജ ഇപ്പോഴും ഒരു ലോകോത്തര ഓള്‍റൗണ്ടറാണെങ്കിലും സമീപകാല മത്സരങ്ങളില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ നേരിട്ട തിരിച്ചടികളും ബാറ്റിങ്ങിലെ പ്രകടനവും അദ്ദേഹത്തിന് വെല്ലുവിളിയാകുന്നുണ്ടെന്ന് അശ്വിന്‍ വിലയിരുത്തി.

രവീന്ദ്ര ജഡേജ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ നടക്കാനിരിക്കുന്ന 5 മത്സരങ്ങളുടെ ടി20 പരമ്പരയിലും ഓള്‍റൗണ്ടര്‍ സ്ഥാനത്തിനായി കടുത്ത മത്സരമാണ് നടക്കുന്നത്.
സ്പിന്‍ ബൗളിങ് കോച്ച് സായിരാജ് ബഹുതുലെയും വരാനിരിക്കുന്ന പരമ്പരകള്‍ ലോകകപ്പ് ടീം തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ അശ്വിനെപ്പോലൊരു മുതിര്‍ന്ന താരത്തിന്റെ ഈ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തും ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.
2026 ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ പാകിസ്ഥാനെതിരെ അക്‌സര്‍ പട്ടേല്‍ മികച്ച ബൗളിങ് പ്രകടനമാണ് പുറത്തെടുത്തത്. നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ അക്‌സറിന്റെ ഇക്കോണമി റേറ്റ് 7.2 ആയിരുന്നു.
ആകെ രണ്ട് മത്സരങ്ങളില്‍ നിന്ന് 9.25 ശരാശരിയിലും 5.28 ഇക്കോണമി റേറ്റിലും നാല് വിക്കറ്റുകളാണ് അക്‌സര്‍ സ്വന്തമാക്കിയത്.
അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലാണ് ജഡേജ ഇന്ത്യക്കായി കളിച്ചത്. രണ്ട് മത്സരങ്ങളില്‍ നിന്ന് 64.50 ശരാശരിയിലും 6.45 ഇക്കോണമി റേറ്റിലും രണ്ട് വിക്കറ്റുകള്‍ മാത്രമാണ് ജഡേജയ്ക്ക് നേടാനായത്.
Content Highlight: R Ashwin says Axar Patel is ahead of Ravindra Jadeja at this point
