ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ദല്‍ഹി ക്യാപിറ്റല്‍സിന് 211 റണ്‍സ് വിജയലക്ഷ്യം. പഞ്ചാബിന്റെ സെക്കന്റ് ഹോം ഗ്രൗണ്ടായ ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 210 റണ്‍സ് അടിച്ചെടുത്തത്.
ഈ മത്സരത്തില്‍ കൂടി ടീം ടോട്ടല്‍ 200 കടത്തിയതോടെ ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ 200+ റണ്‍സ് നേടുന്ന നാലാമത്തെ ടീമായി പഞ്ചാബ് മാറി. 40 തവണയാണ് പഞ്ചാബ് കുട്ടി ക്രിക്കറ്റില്‍ 200 റണ്‍സ് അടിച്ചുകൂട്ടിയത്. നിലവില്‍ ഈ റെക്കോഡില്‍ ഇംഗ്ലണ്ട് കൗണ്ടി ടീം സോമര്‍സെറ്റിനൊപ്പമാണ് പഞ്ചാബ്.
ഐ.പി.എല്ലില്‍ 39 തവണയാണ് പഞ്ചാബ് സ്‌കോര്‍ 200 കടന്നത്. ഐ.പി.എല്ലില്‍ ഈ പട്ടികയില്‍ മൂന്നാമതാണ് പഞ്ചാബിന്റെ സ്ഥാനം. ഐ.പി.എല്ലിൽ 39 തവണ 200+ റൺസ് നേടിയ പഞ്ചാബ് ഒരു തവണ ചാമ്പ്യൻസ് ലീഗിലാണ് ടീം സ്കോർ 200 കടത്തിയത്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 200+ റണ്‍സ് നേടുന്ന ടീമുകള്‍, 200+ റണ്‍സുകളുടെ എണ്ണം
ചെന്നൈ സൂപ്പര്‍ കിങ്‌സ്-40
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-40
പഞ്ചാബ് കിങ്സ്-39
മുംബൈ ഇന്ത്യന്‍സ്-35
സണ്‍റൈസേഴ്സ് ഹൈദരാബാദ്-34
മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും പ്രിയാന്‍ഷ് ആര്യയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. 36 പന്തില്‍ പുറത്താവാതെ 59 റണ്‍സ് നേടിയാണ് അയ്യര്‍ തിളങ്ങിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് പഞ്ചാബ് നായകന്റെ ഇന്നിങ്സ്.