ഈ സീസണോടെ ക്ലബ്ബ് വിടാനൊരുങ്ങുന്ന കിലയന്‍ എംബാപ്പെയുടെ ചിത്രം തങ്ങളുടെ വെബ്‌സൈറ്റ് കവറില്‍ നിന്നും നീക്കി പാരീസ് സെന്റ് ഷെര്‍മാങ്. ഈ സമ്മറില്‍ താരം പാരീസ് വിട്ട് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡുമായി കൈകോര്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നതിനിടെയാണ് പി.എസ്.ജി താരത്തിന്റെ ചിത്രം ഒഴിവാക്കിയിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

നെയ്മര്‍ ജൂനിയര്‍, മാര്‍ക്വിന്യോസ്, മാര്‍കോ വെറാട്ടി, ലൂക്കാസ് ഹെര്‍ണാണ്ടസ്, ലീ കാങ്-ഇന്‍ എന്നിവരാണ് നിലവില്‍ പി.എസ്.ജിയുടെ വെബ്‌സൈറ്റിന്റെ കവര്‍ ചിത്രത്തിലുള്ളത്.